റായ്‌പൂർ: ചൂട് കുറച്ച് സുഖമായി യാത്ര ചെയ്യാൻ വാഹനങ്ങളിൽ ചാണകം പൂശിയ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇപ്പോഴിതാ കാറിൽ ചാണകം പൂശി വാഹന റാലിയിൽ പങ്കെടുത്തതിന് ഒന്നാം സ്ഥാനം നേടിയിരിക്കുകയാണ് ഒരു യുവാവ്. ഛത്തീസ്ഗഢിലെ റായിപൂരിലാണ് സംഭവം.
മുപ്പത് പേർ പങ്കെടുത്ത മത്സരത്തിലാണ് യുവാവ് ഒന്നാം സ്ഥാനം നേടിയത്. 21 കിലോ ചാണകം കാറിൽ പൂശിയെന്ന് ഇദ്ദേഹം പറയുന്നു. മുമ്പ് തന്റെ മകളുടെ വിവാഹത്തിന് വാഹനത്തിൽ ചാണകം പൂശിയ മഹാരാഷ്ട്രയിലെ കോലാലപൂരിലുള്ള ഒരു ഡോക്ടറുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.