ബസ് യാത്ര ഒഴിവാക്കിയിരുന്ന വലിയൊരു വിഭാഗം സ്‌ത്രീകളെ ആകർഷിക്കാൻ പിങ്ക് ടിക്കറ്റ് സൗജന്യ യാത്രാ പദ്ധതിക്ക് കഴിഞ്ഞു.ബസിൽ കയറുന്ന സ്‌ത്രീകൾക്ക് പിങ്ക് ടിക്കറ്റ് നൽകും. ഇതിന്റെ കൗണ്ടർ ഫോയിൽ ഉപയോഗിച്ച് ഡൽഹി ട്രാസ്‌പോർട്ട് കോർപറേഷൻ സർക്കാരിൽ നിന്ന് പണം വാങ്ങും.
100 രൂപവരെ ദിവസം ബസ് യാത്രയ്‌ക്ക് ചെലവായിരുന്ന സ്‌ത്രീകൾക്ക് ഇത് ഗുണകരമായി. കുടുംബ യാത്രയ്‌ക്ക് സ്‌ത്രീകൾക്കൊപ്പം പുരുഷന്മാരും യാത്ര ചെയ്യുന്നത് വരുമാനം കൂട്ടി.ഡൽഹിക്കുള്ളിലും നോയിഡ, ഗാസിയാബാദ്, ഫരീദാബാദ്, ഗുരുഗ്രാം തുടങ്ങിയ എൻ.സി.ആർ മേഖലയിലും സൗജന്യം ബാധകമാണ്.സ്ത്രീകളുടെ സുരക്ഷയ്ക്കായി​ 5558 ബസുകൾക്കായി​ 9500 മാർഷൽമാരെ നി​യോഗി​ച്ചു. മെട്രോ ട്രെയിനുകളിലും സൗജന്യം നടപ്പാക്കാൻ ശ്രമിച്ചെങ്കിലും കേന്ദ്ര സർക്കാർ ഇടഞ്ഞതിനാൽ നടന്നില്ല.