സുന്ദരികളായി നടക്കാൻ ആഗ്രഹിക്കുന്നവരാണ് നമ്മൾ എല്ലാവരും. ഒരു വിവാഹത്തിനോ മറ്റോ പോകുമ്പോൾ ചിലർ മണിക്കൂറുകളോളമാണ് കണ്ണാടിക്ക് മുന്നിൽ ചിലവഴിക്കുന്നത്. മേക്കപ്പിന് ഒരുപാട് സമയമെടുക്കുന്നുവെന്നത് മിക്ക സ്ത്രീകളും കേൾക്കുന്ന ഒരു പഴിയാണ്.

renju-renjimar

ഓഫീസിൽ നിന്നും കോളേജിൽ നിന്നുമൊക്കെ വന്ന് പെട്ടെന്ന് ഒരു വിവാഹച്ചടങ്ങിന് പോകണമെങ്കിൽ എന്തു ചെയ്യും. പെട്ടെന്ന് മേക്കപ്പ് ചെയ്യുക എന്ന വഴിമാത്രമേ ഉള്ളു. പെട്ടെന്ന് മേക്കപ്പ് ചെയ്താൽ ശരിയാകില്ല എന്ന് ചിന്തിക്കാൻ വരട്ടെ. മിനിറ്റുകൾക്കുള്ളിൽ മേക്കപ്പ് ചെയ്ത് സുന്ദരിയാകാം, പറയുന്നത് പ്രശസ്ത സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാരാണ്. വീഡിയോ കാണാം...