കണ്ണൂർ: ക്രിസ്‌മസ് പുതുവൽസര ലോട്ടറിയുടെ ഒന്നാം സമ്മാനം കണ്ണൂർ സ്വദേശിക്ക്. മാലൂർ കൂത്തുപറമ്പിൽ പുരന്നേൽ രാജനാണ് 12 കോടിയുടെ ഭാഗ്യം കടാക്ഷിച്ചത്. വയനാട് ജില്ലയിലെ ഏജന്റ് സനീഷ് വിറ്റ എസ്ടി 269609 എന്ന ടിക്കറ്റിനാണ് സമ്മാനം.
30 ശതമാനം നികുതിയും ഏജന്റിന്റെ കമ്മിഷനും കഴിഞ്ഞുള്ള തുക രാജന് ലഭിക്കും. സമ്മാനത്തുകയുടെ 10 ശതമാനമാണ് ഏജന്റിന്റെ കമ്മിഷൻ. ദരിദ്ര കുടുംബാംഗമായ രാജൻ കോളനിയിലെ ചെറിയൊരു വീട്ടിലാണ് കഴിയുന്നത്. ആതിര, വിജിൽ, അക്ഷര എന്നിവർ മക്കളാണ്.