പനമരം പുഞ്ചവയലിലെ പുത്തങ്ങാടി ശ്രീ ചന്ദ്രനാഥ ജൈന ക്ഷേത്രത്തിൽ വാര്‍ഷിക പൂജ നടന്നു. വയനാടിനകത്തും പുറത്തും നിന്നുള്ള നിരവധി ജൈന വിശ്വാസികളാണ് വാർഷിക ക്ഷേത്ര പൂജക്കെത്തിയത്. ഇതിനോടൊപ്പം അമ്പലത്തോട് ചേർന്നുള്ള ബാഹുബലി ശില്പത്തിൽ വിശ്വാസികൾ പാലും പഴങ്ങളും കൊണ്ട് 'മസ്തകാഭിഷേകം' നടത്തി.