arvind-kejriwal

തിരുവനന്തപുരം: ഡൽഹി തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയ ആം ആദ്മി പാർട്ടിയെയും അരവിന്ദ് കേജ്രിവാളിനെയും അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തകർപ്പൻ ജയം നേടിയ കേജ്‌രിവാളിനും ആം ആദ്‌മിക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നതായി പിണറായി ട്വീറ്റ് ചെയ്‌തു. രാജ്യത്തെ ഉൾക്കൊള്ളൽ രാഷ്ട്രീയത്തിനു ഡൽഹി തിരഞ്ഞെടുപ്പ് വിജയം ഒരു സൂചകമാകട്ടെ എന്നും പിണറായി വിജയൻ പറഞ്ഞു

Congratulations to @ArvindKejriwal and @AamAadmiParty on a resounding victory in Delhi elections. Let this victory be a harbinger for pro-people and inclusive politics in our country. pic.twitter.com/oJYbH7YsA3

— Pinarayi Vijayan (@vijayanpinarayi) February 11, 2020

രാജ്യത്തെ പൊതുവികാരം പ്രതിഫലിപ്പിക്കുന്ന വിധിയാണ് ഇതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. കേന്ദ്രത്തിന്‍റെ ജനദ്രോഹ നടപടികൾക്ക് എതിരെയാണ് എ.എ.പി ജയം. നാടിന്‍റെ വികസനത്തിനായി കേജ്‌രിവാൾ പ്രവർത്തിച്ചു. കേജ്രിവാളിന്‍റെ വിജയം ആവേശം പകരുന്നതാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു .രാജ്യത്തിന്റെ പൊതുവായ വികാരം പ്രതിഫലിപ്പിക്കുന്ന ഒരു ഫലമാണ് ഡൽഹിയിലേതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിൽ തിളക്കമാർന്ന വിജയം നേടിയ അരവിന്ദ് കെജ് രിവാളിന് അഭിവാദ്യങ്ങൾ. രാജ്യത്തിന്റെ പൊതുവായ വികാരം പ്രതിഫലിപ്പിക്കുന്ന ഒരു ഫലമാണ് ദില്ലിയിലേത്. ഭരണഘടനയുടെയും മതേതരത്വത്തിന്റെയും സംരക്ഷണത്തിനു വേണ്ടി ജനാധിപത്യ - മതനിരപേക്ഷ ശക്തികൾ നടത്തുന്ന പോരാട്ടത്തിന് കരുത്തു പകരുന്ന വിജയമാണിത്. തെരഞ്ഞെടുപ്പ് ഫലത്തിൽ നിന്നും കോൺഗ്രസും പഠിക്കാനുണ്ട്. ആം ആദ്മിയുമായി യോജിച്ചു നിൽക്കാൻ കോൺഗ്രസിനായില്ല.