ഐരാറ്റ് പരേതനായ എ.ജി. വർഗ്ഗീസിന്റെ ഭാര്യ ഏലീയാമ്മ വർഗ്ഗീസ് (92) നിര്യാതയായി. പരേത പുത്തൻ കാവ് കാർത്തികപള്ളിപ്പീടികയിൽ കുടുംബാംഗമാണ്. സംസ്‌കാരം ബുധനാഴ്ച്ച ഉച്ചയ്ക്ക് 2.00 മണിക്ക് മലങ്കര കത്തോലിക്ക അമേരിക്ക -കാനഡ ഭദ്രാസനാധിപൻ അഭിവന്ദ്യ ഫിലിപ്പോസ് മാർസ്‌തേഫാനോസിന്റെ മുഖ്യകാർമ്മികത്വത്തിൽ തച്ചമം സെന്റ് ജോസഫ് മലങ്കര കത്തോലിക്ക പള്ളിയിൽ പുറമുറ്റത്ത് നടത്തപ്പെടുന്നു.
മകൻ: ഡോ.രാജൻ വർഗ്ഗീസ് (മെമ്പർ സെക്രട്ടറി, കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ മുൻ പ്രോ വൈസ് ചാൻസിലർ മഹാത്മാഗാന്ധി സർവ്വകലാശാല)
മകൾ: കുഞ്ഞമ്മ ഏബ്രഹാം
മരുമക്കൾ: ത്രേസിയാമ്മ താഴ്മൺ (കസ്റ്റംസ് സൂപ്ര്, കൊച്ചി), എൻ.വി. ഏബ്രഹാം (പുത്തേത്ത് ചരുവിൽ തെക്കേമല)