kerala-uni
UNIVERSITY OF KERALA

പരീക്ഷാ ഫീസ്
രണ്ടാം സെമസ്റ്റർ സി.എസ്.എസ് (2019​2021) പി.ജി പരീക്ഷയ്ക്ക് പിഴയില്ലാതെ 28 വരെയും 150 രൂപ പിഴയോടെ മാർച്ച് 3 വരെയും 400 രൂപ പിഴയോടെ മാർച്ച് 5 വരെയും അപേക്ഷിക്കാം.


പാർട്ട് 3 ബികോം ആനുവൽ പ്രൈവറ്റ് & എസ്.ഡി.ഇ (റിസൾട്ട് അനൗൺസ്ഡ് ലേറ്റർ ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. തോറ്റ വിദ്യാർത്ഥികൾക്ക് ഏപ്രിൽ മാസത്തെ പരീക്ഷയ്ക്ക് പിഴയില്ലാതെ ഇന്നും 150 രൂപ പിഴയോടെ 15 വരെയും 400 രൂപ പിഴയോടെ 18 വരെയും ഫീസ്ടച്ച് അപേക്ഷിക്കാം. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും അപേക്ഷിക്കാനുള്ള അവസാന തീയതി 19.

മൂല്യനിർണയം
അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്.എസ് ബി.എ/ ബി.എസ്‌സി /ബി.കോം പരീക്ഷകളുടെ ഉത്തരക്കടലാസുകളുടെ മൂല്യനിർണയം 13 മുതൽ വിവിധ കേന്ദ്രങ്ങളിൽ ആരംഭിക്കുന്നതിനാൽ, 13 മുതൽ 15 വരെയുള്ള ദിവസങ്ങളിൽ അതത് വിഷയങ്ങളുടെ ചെയർമാൻ, ഡെപ്യൂട്ടി ചെയർമാൻ, ചീഫ് എക്സാമിനർ എന്നിവർ മുൻപ് നിശ്ചയിച്ച പ്രകാരമുള്ള മൂല്യനിർണയ കേന്ദ്രങ്ങളിൽ നിർബന്ധമായും ഹാജരാകണം.

സീറ്റൊഴിവ്
സർവകലാശാല അറബി വിഭാഗം നടത്തുന്ന ഡിപ്ലോമ ഇൻ കമ്മ്യൂണിക്കേറ്റീവ് അറബിക് രണ്ടാം ബാച്ചിലേക്ക് സീറ്റൊഴിവുണ്ട്. കാര്യവട്ടത്തുള്ള അറബിക് പഠന വകുപ്പുമായി ബന്ധപ്പെടുക. ഫോൺ:0471 2308846, 9446827141


കാഞ്ഞിരംകുളം ഗവൺമെന്റ് കെ.എൻ.എം ആർട്സ് ആൻഡ് സയൻസ് കോളേജിൽ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ യൂണിറ്റിൽ ആരംഭിച്ച സർട്ടിഫിക്കറ്റ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് ((CLiSc - ​ 6മാസം) ബാച്ചിൽ സീറ്റൊഴിവുണ്ട്. 14 ന് അസൽ സർട്ടിഫിക്കറ്റുകളുമായി കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ ഓഫീസിൽ എത്തിച്ചേരണം. യോഗ്യത: പ്ലസ്ടു.