sss

തിരുവനന്തപുരം: വ്യാജ വെളിച്ചെണ്ണ ഉത്പാദിപ്പിക്കുന്ന കമ്പനികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു. വെളിച്ചെണ്ണ ഉത്പാദിപ്പിക്കുന്ന കമ്പനികൾക്ക് മാത്രമേ ഇനി പാക്കിംഗ് ലൈസൻസ് നൽകൂ. മറ്റു സംസ്ഥാനങ്ങളിൽ ഉത്പാദിപ്പിക്കുന്ന വെളിച്ചെണ്ണ കേരളത്തിലെത്തിച്ച് പാക്ക് ചെയ്യുന്ന സംവിധാനവും നിറുത്തലാക്കും.

നാളികേര വികസന കോർപ്പറേഷൻ പുറത്തിറക്കിയ 'കേരജം" വെളിച്ചെണ്ണയുടെ വിപണനോദ്ഘാടനവും ഓൺലൈൻ വിതരണോദ്ഘാടനവും പ്രസ് ക്ലബിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. എ.എം. നീഡ്സ് എന്ന സ്ഥാപനവുമായി ചേർന്നാണ് ഓൺലൈൻ വ്യാപാരം. ഇതിന്റെ ആപ്പ് ഡൗൺലോഡ് ചെയ്‌ത് ഉപഭോക്താക്കൾക്ക് ഓർഡർ ചെയ്യാം.

നാളികേര വികസന കോർപ്പറേഷന്റെ പുതിയ വെബ്‌സൈറ്റ് (www.keracorp.org) മേയർ കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്‌തു. കോർപ്പറേഷൻ ചെയർമാൻ എം. നാരായണൻ,​ കൗൺസിലർ എം.വി. ജയലക്ഷ്മി, സി.പി.ഐ ജില്ലാ സെക്രട്ടറി ജി.ആർ. അനിൽ, ബി.ജെ.പി. ജില്ലാപ്രസിഡന്റ് വി.വി.രാജേഷ്, മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് പ്രൊഫ. തോന്നയ്ക്കൽ ജമാൽ, കോർപ്പറേഷൻ ഡയറക്‌ടർമാരായ വി. വിശ്വൻ, എ.എൻ. രാജൻ,​ കോർപ്പറേഷൻ മാനേജിംഗ് ഡയറക്‌ടർ എം. സുനിൽകുമാർ,​ ബോർഡ് ഡയറക്‌ട‌ർ പി.ടി. ആനന്ദ് എന്നിവർ പങ്കെടുത്തു.