കേജ്രിവാൾ ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏകാന്ത വിസ്മയമാകുന്നത് എങ്ങനെയെന്ന ചോദ്യത്തിന്റെ ഉത്തരമാണ് ബി.ജെ.പിയും കോൺഗ്രസും സി.പി.എമ്മും മുതൽ ചെറുകക്ഷികൾ വരെ ശീർഷാസനത്തിൽ നിന്ന് ഉരുവിട്ടു പഠിക്കേണ്ടത്. വിവാദങ്ങളും വാഗ്ദാനങ്ങളും രാഷ്ട്രീയത്തിന്റെ അരങ്ങു വാഴുന്നിടത്ത് വികസനത്തിന്റെ ജനകീയ മാതൃക കൊണ്ട് വിജയഗോപുരം പണിതുയർത്തുകയായിരുന്നു, പതിഞ്ഞ ശബ്ദമുള്ള ഈ കരുത്തൻ