തിരുവനന്തപുരം: പേട്ട പുലിക്കോട് അപ്പൂപ്പൻ സ്വാമി ദുർഗ്ഗാഭഗവതി ക്ഷേത്രം ഉത്രം മഹോത്സവം ഇന്ന് ആരംഭിച്ച് 18ന് അവസാനിക്കും.രാവിലെ 9.25നും 10.30നും മദ്ധ്യേ തൃക്കൊടിയേറ്റ്. 7ന് തോറ്റംപാട്ട് ആരംഭം. 13ന് രാവിലെ 7ന് ലക്ഷ്മിനാരായണപൂജ, ഉച്ചയ്ക്ക് 12ന് അന്നദാനം.14ന് രാവിലെ 9ന് കാവടിക്ക് കാപ്പുകെട്ട്, ഉച്ചയ്ക്ക് ഒന്നിന് അന്നദാനം, രാത്രി 12ന് തൃക്കല്ല്യാണവും പൂജയും.15ന് രാവിലെ 9ന് മുത്തുമാരി അമ്മയ്ക്ക് കുങ്കുമാഭിഷേകം,10ന് സുബ്രഹ്മണ്യ സ്വാമിക്ക് അഭിഷേകവും സഹസ്രനാമ അർച്ചനയും.16ന് രാവിലെ 8ന് തോറ്റംപ്പാട്ട്,ഉച്ചയ്ക്ക് 12ന് കഞ്ഞിസദ്യ.17ന് രാവിലെ 8ന് തോറ്റംപ്പാട്ട്,10ന് നാഗർപൂജ,രാത്രി 12ന് തേങ്ങയടി.18ന് രാവിലെ 8.40ന് കൊടിപൂജ,വെെകിട്ട് 4ന്കാവടിപൂജ,6ന് എഴുന്നെള്ളത്ത്.ക്ഷേത്രത്തിൽ നിന്നും ദേവിയെ എഴുന്നള്ളിച്ച് ആനയറ പമ്പ്ഹൗസ്,കുടവൂർ,കല്ലുംമൂട്,ഭഗത് സിംഗ് റോഡ് വഴി സൂര്യൻകുളം, കാക്കോട്,തോട്ടിൻകര,അറപ്പുര ലെയിൻ വഴി ക്ഷേത്രത്തിൽ എത്തിച്ചേരും. പുലർച്ചെ 2ന് ഗുരുസിയോടെ സമാപനം.