syndicate-bank

കൊച്ചി: നടപ്പു സാമ്പത്തിക വർഷത്തെ മൂന്നാംപാദമായ ഒക‌്‌ടോബർ-ഡിസംബറിൽ സിൻഡിക്കേറ്റ് ബാങ്ക് വൻ വളർച്ചയോടെ 434.82 കോടി രൂപയുടെ ലാഭം നേടി. മുൻവർഷത്തെ സമാന പാദത്തിൽ ലാഭം 107.99 കോടി രൂപയായിരുന്നു. മൊത്തം വരുമാനം 6,​077.62 കോടി രൂപയിൽ നിന്നുയർന്ന് 6,316.57 കോടി രൂപയായി ഉയർന്നു. പ്രവർത്തനലാഭം 111 ശതമാനം ഉയർന്ന് 1,​336 കോടി രൂപയായി.

മൊത്തം നിഷ്‌ക്രിയ ആസ്‌തി (ജി.എൻ.പി.എ)​ 11.33 ശതമാനത്തിലേക്ക് കുറഞ്ഞത് ബാങ്കിന് ആശ്വാസമായി. 12.54 ശതമാനമായിരുന്നു 2018 ഡിസംബർ പാദത്തിലെ ജി.എൻ.പി.എ. അറ്റ നിഷ്‌ക്രിയ ആസ്‌തി (എൻ.എൻ.പി.എ)​ 6.75 ശതമാനത്തിൽ നിന്ന് 5.94 ശതമാനത്തിലേക്കും താഴ്‌ന്നു.

ബാങ്കിന്റെ ആഗോള ബിസിനസ് 5 ലക്ഷം കോടി രൂപ കടന്നു. നിക്ഷേപം 2.77 ലക്ഷം കോടി രൂപയും വായ്‌പകൾ 2.59 ലക്ഷം കോടി രൂപയുമാണ്.