തിരുവനന്തപുരം: കഞ്ചാവുമായി പിടികിട്ടാപ്പുള്ളി എക്സൈസിന്റെ പിടിയിലായി. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും അന്യ സംസ്ഥാന ബൈക്ക് മോഷ്ടാവുമായ പിടികിട്ടാപ്പുള്ളി പനച്ചമൂട് സ്വദേശി താടി ദീപു എന്നറിയപ്പെടുന്ന ദീപുവാണ് 2.50 കിലോ കഞ്ചാവുമായി പിടിയിലായത്. നെയ്യാറ്റിൻകര എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ സച്ചിനും സംഘവും നടത്തിയ തെരച്ചിലിലാണ് നെയ്യാറ്റിൻകര ആലുമൂട് ജംഗ്ഷനിൽ വച്ച് പ്രതിയെ പിടികൂടിയത്. പ്രിവന്റീവ് ഓഫീസർ പ്രേമചന്ദ്രൻ, ജയശേഖർ,സിവിൽ എക്സൈസ് ഓഫീസർമാരായ എം. വിശാഖ്,പ്രശാന്ത്ലാൽ, ബിജുകുമാർ,രാജേഷ് പി, രാജൻ, വിപിൻ സാം, ശങ്കർ എന്നിവർ അറസ്റ്റിന് നേതൃത്വം നൽകി.