നെയ്യാറ്റിൻകര: ജനദ്രോഹകരവും ജാതി സ്പർദ്ധ വർദ്ധിപ്പിക്കുന്നതുമായ പൗരത്വ ഭേദഗതി ബില്ലിനെതിരെ നെയ്യാറ്റിൻകരയിൽ പൗരാവലിയുടെ നേതൃത്വത്തിൽ ജനങ്ങൾ തെരുവിലിറങ്ങി. ടി.ബി ജംഗ്ഷനിൽ നടന്ന പ്രതിഷേധ യോഗം ടി.വി. രാഗേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാന്റ് മാസ്റ്റർ ജി.എസ്. പ്രദീപ് മുഖ്യതിഥിയായി. അബ്ദുൾ റസാബ് അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർപേഴ്സൺ ഡബ്ല്യൂ.ആർ. ഹീബ, വൈസ് ചെയർമാൻ കെ.കെ. ഷിബു, സി.പി.എം ഏരിയാ സെക്രട്ടറി പി.കെ. രാജ്‌മോഹൻ, അഡ്വ. മൊഹിനുദ്ദീൻ, കെ.എസ്. അരുൺ, തൊളിക്കോട് അക്സർ തുടങ്ങിയവർ സംസാരിച്ചു.