ആലപ്പുഴ: വീട്ടിൽ വെള്ളം ചോദിച്ചെത്തിയ പെൺകുട്ടിയെ കടന്നുപിടിച്ച് ഇതര സംസ്ഥാന തൊഴിലാളി. ഇയാളുടെ പെരുമാറ്റത്തിൽ ഭയന്ന് പോയ ഉടൻ തന്നെ നിലവിളിച്ചുകൊണ്ട് വീടിന് പുറത്തേക്ക് ഓടുകയായിരുന്നു. ഒടുവിൽ പെൺകുട്ടിയുടെ ശബ്‍ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ ഇയാളെ കൈയ്യോടെ പിടികൂടി പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു.
മാവേലിക്കര തട്ടാരമ്പലത്തിലാണ് സംഭവം നടന്നത്. ഇവിടെ അടുത്തുള്ള സ്ഥലത്ത് നിർമാണ ജോലി ചെയ്യുന്നതിനായി വന്നതാണ് പ്രതിയെന്നാണ് പൊലീസും നാട്ടുകാരും സംശയിക്കുന്നത്. ഏതായാലൂം സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മറ്റുള്ള സ്ഥലങ്ങളിൽ ഇത്തരം സംഭവങ്ങൾ നടന്നതായി കേട്ടിട്ടുണ്ടെങ്കിലും ഇത്തരത്തിൽ ഒരു സംഭവം സ്വന്തം നാട്ടിൽ നടന്നതിന്റെ ഞെട്ടലിലാണ് തങ്ങളെന്ന് നാട്ടുകാർ പറയുന്നു.