food-gone-bad

ഭ​ക്ഷ്യ​വി​ഷ​ബാ​ധ​ ​ഗൗ​ര​വ​മേ​റി​യ​താ​ണ്.​ ​അ​ശ്ര​ദ്ധ​ ​ചി​ല​പ്പോ​ൾ​ ​മ​ര​ണ​ത്തി​ലേ​ക്കും​ ​ന​യി​ച്ചേ​ക്കാം.​ ​വൃ​ത്തി​യു​ള്ള​തും​ ​വി​ശ്വാ​സ​യോ​ഗ്യ​വു​മാ​യ​ ​ഹോ​ട്ട​ലു​ക​ളി​ൽ​ ​നി​ന്ന് ​മാ​ത്ര​മേ​ ​ഭ​ക്ഷ​ണം​ ​ക​ഴി​ക്കാ​വൂ. വൃ​ത്തി​യു​ള്ള​തും​ ​പ​ഴ​ക്ക​മി​ല്ലാ​ത്ത​തു​മാ​യ​ ​മാം​സം​ ​വാ​ങ്ങി​ ​ന​ന്നാ​യി​ ​വേ​വി​ച്ച് ​ക​ഴി​ക്കു​ക.​ ​ശു​ദ്ധ​മാ​യ​ ​പാ​ൽ​ ​പോ​ലും​ ​ന​ന്നാ​യി​ ​തി​ള​പ്പി​ച്ച്ഉ​പ​യോ​ഗി​ക്കു​ക.​ ​ശു​ദ്ധ​ജ​ല​മേ​ ​കു​ടി​ക്കാ​വൂ.​ ​പ​ഴ​ക്ക​മു​ള്ള​തോ​ ​കേ​ടാ​യ​തോ​ ​ആ​യ​ ​മു​ട്ട​ ​ഉ​പ​യോ​ഗി​ക്ക​രു​ത്.​ ​താ​റാ​വ് ​മു​ട്ട​ 20​ ​മി​നി​ട്ട് ​പാ​കം​ ​ചെ​യ്യ​ണം.


പ​ച്ച​ക്ക​റി​ക​ളും​ ​പ​ഴ​ങ്ങ​ളും​ ​കീ​ട​നാ​ശി​നി​ ​മു​ക്ത​മാ​ക്കി​ ​പാ​ക​പ്പെ​ടു​ത്തു​ക.​ ​ക​ഴി​വ​തും​ ​ജൈ​വ​പ​ച്ച​ക്ക​റി​ക​ൾ​ ​ഉ​പ​യോ​ഗി​ക്കു​ക.​ ​പാ​ക​പ്പെ​ടു​ത്തി​യ​ ​മ​ത്സ്യ​വും​ ​മാം​സ​വും​ ​ഫ്രി​ഡ്‌​ജി​ൽ​ ​വ​ച്ച് ​ഇ​ട​യ്‌​ക്കി​ടെ​ ​ചൂ​ടാ​ക്കി​ ​ക​ഴി​ക്ക​രു​ത്. ഫ്രി​ഡ്ജി​ൽ​ ​നി​ന്നെ​ടു​ത്ത​ ​മ​റ്റ് ​ഭ​ക്ഷ​ണ​ങ്ങ​ൾ​ ​മു​റി​യി​ലെ​ ​താ​പ​നി​ല​യി​ലെ​ത്തി​യ​ ​ശേ​ഷം​ ​മാ​ത്രം​ ​ചൂ​ടാ​ക്കു​ക.​ ​ഒ​രി​ക്ക​ൽ​ ​ചൂ​ടാ​ക്കി​യ​ ​ഭ​ക്ഷ​ണം​ ​വീ​ണ്ടും​ ​ഫ്രി​ഡ്ജി​ൽ​ ​വ​യ്‌​ക്ക​രു​ത്.​ ​ആ​ഹാ​രം​ ​പാ​ക​പ്പെ​ടു​ത്തു​ന്ന​തും​ ​സൂ​ക്ഷി​ക്കു​ന്ന​തും​ ​വി​ള​മ്പു​ന്ന​തും​ ​വൃ​ത്തി​യു​ള്ള​ ​അ​ന്ത​രീ​ക്ഷ​ത്തി​ലാ​യി​രി​ക്ക​ണം.​ ​ഭ​ക്ഷ​ണം​ ​കൈ​കാ​ര്യം​ ​ചെ​യ്യു​ന്ന​വ​ർ​ ​പൂ​‌​ർ​ണ​ശു​ചി​ത്വം​ ​പാ​ലി​ക്കു​ക.​ ​കൈ​ക​ൾ​ ​ന​ന്നാ​യി​ ​ക​ഴു​കി​യ​ ​ശേ​ഷം​ ​മാ​ത്ര​മേ​ ​ആ​ഹാ​രം​ ​ക​ഴി​ക്കാ​വൂ.