സംസ്ഥാന സിവിൽ സർവീസ് അക്കാഡമിയുടെ തിരുവനന്തപുരം കേന്ദ്രത്തിലും ഉപകേന്ദ്രങ്ങളിലും സിവിൽ സർവീസ് പ്രിലിമിനറി, മെയിൻ പരീക്ഷകൾക്ക് പരിശീലന കോഴ്സുകളിലേക്ക് അധ്യാപക പാനൽ തയ്യാറാക്കുന്നു. മണിക്കൂർ വ്യവസ്ഥയിൽ പ്രതിഫലം നൽകും. ബയോഡാറ്റ ഫെബ്രുവരി 15നകം ലഭിക്കുന്നവിധത്തിൽ ഡയറക്ടർ, സെന്റർ ഫോർ കണ്ടിന്യൂയിങ് എഡ്യുക്കേഷൻ കേരള, ആനത്തറ ലെയിൻ, ചാരാച്ചിറ, കവടിയാർ(പിഒ), തിരുവനന്തപുരം എ ന്ന വിലാസത്തിൽ അയക്കണം. ഫോൺ : 0471 2313065. www.ccek.org ഇ മെയിൽ directorccek@gmail.com
ഇന്ത്യൻ റിയർ എർത്ത് ലിമിറ്റഡ്
വിവിധ അപ്രന്റീസ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ച് ഇന്ത്യൻ റിയർ എർത്ത് ലിമിറ്റഡ്. കൊല്ലം ജില്ലയിലെ ഒഴിവുകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. താത്പര്യമുള്ള അപേക്ഷകർക്ക് ഫെബ്രുവരി 15 വരെ അപേക്ഷകൾ സമർപ്പിക്കാം. ഫിറ്റർ - 6, ഇലക്ട്രീഷ്യൻ - 4. എംആർഎസി - 1മെക്കാനിക്കൽ - 1 ട്യൂണർ - 2
പ്ലംബർ - 1വെൽഡർ - 2 മെക്കാനിക് ഡീസ - 1മെക്കനിസ്റ്റ് - 1 കാർപെന്റർ - 1അക്കൗണ്ടിങ് ആൻഡ് ഓഡിറ്റിംഗ് - 1മാർക്കറ്റിംഗ്് - 1സിവിൽ - 1 മെക്കാനിക്കൽ - 1 ഇലക്ട്രിക്കൽ - 1 ഇൻസ്ട്രുമെന്റേഷൻ - 1 എന്നിങ്ങനെയാണ് ഒഴിവുകൾ. ഓരോ വിഭാഗത്തിലും ബന്ധപ്പെട്ട ട്രേഡിലുള്ള ഐടിഐ ആണ് യോഗ്യതയായി കണക്കാക്കുന്നത്. അതേസമയം, ഗ്രാഡ്വേറ്റ് ലെവലിലുള്ള അപ്രന്റീസ് ഒഴിവിലേക്ക് ബന്ധപ്പെട്ട ട്രേഡിലുള്ള ബി.ടെക് ആണ് യോഗ്യത. വിലാസം: The GM (HRM), IREL (India) Limited, Chavara, Kollam District, Kerala 691583
ഡിആർഡിഒയിൽ ട്രേഡ് അപ്രന്റിസ്
ഡിഫൻസ് റിസർച്ച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷന്റെ കൊച്ചിയിലെ നേവൽ ഫിസിക്കൽ ആൻഡ് ഓഷ്യോനോഗ്രാഫിക് ലബോറട്ടറിയിൽ ട്രേഡ് അപ്രന്റിസ് ഒഴിവുണ്ട്. ഫിറ്റർ 4, ടർണർ 2, മെഷീനിസ്റ്റ് 3, ഡ്രോട്സ്മാൻ(മെക്കാനിക്) 11, ടൂൾ ആൻഡ് ഡൈമേക്കിങ് (ഡൈ ആൻഡ് മോൾഡ്) 1, ഇൻജക്ഷൻ മോൾഡിങ് മെഷീൻ ഓപറേറ്റർ 1, വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്) 2, ഇലക്ട്രോണിക് മെക്കാനിക് 6, ഇലക്ട്രീഷ്യൻ 3, സിഒപിഎ 3, സെക്രട്ടേറിയൽ അസി. 1, ഫ്രന്റ് ഓഫീസ് അസി. 4 എന്നിങ്ങനെയാണ് ഒഴിവ്. ഏപ്രിൽ ഒന്ന് മുതൽ ഒരു വർഷത്തേക്കാണ് അപ്രന്റിസ്. മാർച്ച് 11, 12 തിയതികളിലാണ് തെരഞ്ഞെടുപ്പ്. അപേക്ഷ trainingofficer@npol.drdo.in എന്ന ഇ മെയിൽ വിലാസത്തിൽ മാർച്ച് ആറിനുള്ളിൽ നൽകണം. വിശദവിവരം www.apprenticeship.gov.in ൽ ലഭിക്കും.
രാജരാമണ്ണ സെന്ററിൽ
മധ്യപ്രദേശ് ഇൻഡോറിലെ രാജരാമണ്ണ സെന്റർഫോർ അഡ്വാൻസ്ഡ് ടെക്നോളജിയിൽ ട്രേഡ് അപ്രന്റിസ്ഷിപ്പിന് അപേക്ഷിക്കാം. 70 ഒഴിവുണ്ട്. ഫിറ്റർ 18, മെഷീനിസ്റ്റ് 2, ടർണർ 2, ഡ്രോട്സ്ട്സ്മാൻ(സിവിൽ) 1,വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്) 2, മെക്കാനിക് റഫ്രിജറേഷൻ ആൻഡ് എയർകണ്ടീഷനിങ് 3, സർവേയർ 2, പ്ലംബർ 3, കാർപന്റർ 2, മേസൺ 1, ഇലക്ട്രോണിക്സ് മെക്കാനിക്/ഇൻസ്ട്രുമെന്റ് മെക്കാനിക്/മെക്കാനിക് ഇൻഡസ്ട്രിയൽ ഇലക്ട്രോണിക്സ്/മെക്കാനിക് പവർ ഇലക്ട്രോണിക്സ് 16, ഇലക്ട്രീഷ്യൻ 6, ഇലക്ട്രോപ്ലേറ്റർ 2, കംപ്യൂട്ടർ ഓപറേറ്റർ പ്രോഗ്രാമിങ് അസി. 2, ഫുഡ് പ്രോഡക്ഷൻ(വെിജിറ്റേറിയൻ) 2 എന്നിങ്ങനെയാണ് ഒഴിവ്. യോഗ്യത ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ. 1998 ഏപ്രിൽ ഒന്നിനും 2002 മാർച്ച് 31നും ഇടയിൽ ജനിച്ചവരാകണം അപേക്ഷകർ.www.apprenticeship.gov.in ൽ രജിസ്റ്റർ ചെയ്തവരാകണം അപേക്ഷകർ. വിശദവിവരത്തിന് www.rrcat.gov.in. അവസാന തീയതി ഫെബ്രുവരി 28.
ഇൻഷ്വറൻസ് റെഗുലേറ്ററി ആൻഡ്
ഡെവലപ്മെന്റ് അതോറിട്ടിയിൽ
ഇൻഷ്വറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിട്ടി ഒഫ് ഇന്ത്യയിൽ ഐആർഡിഎഐ ഗ്രീവൻസസ് കോൾ സെന്ററിൽ കരാർ അടിസ്ഥാനത്തിൽ കൺസൽട്ടന്റിനെ നിയമിക്കും. വിശദവിവരത്തിനും അപേക്ഷിക്കാനും www.irdai.gov.in . അവസാന തീയതി ഫെബ്രുവരി 25.
അദ്ധ്യാപകർക്ക് അവസരങ്ങൾ
ദാദ്രനാഗർ ഹവേലിയിൽ
കേന്ദ്രഭരണപ്രദേശമായ ദാദ്രനാഗർ ഹവേലിയിൽ അദ്ധ്യാപകരുടെ 323 ഒഴിവുണ്ട്. പോസ്റ്റ്ഗ്രാഡ്വേറ്റ് ടീച്ചർ, ട്രെയിൻഡ് ഗ്രാഡ്വേറ്റ് ടീച്ചർ, അസിസ്റ്റന്റ് ടീച്ചർ(പ്രൈമറി/അപ്പർപ്രൈമറി വിഭാഗത്തിലാണ് അവസരം. പിജിടി 101 ഒഴിവ്. യോഗ്യത ബിരുദാനന്തരബിരുദവും ബിഎഡും. ടിജിടി/ അസി. ടീച്ചർ(ഹൈസ്കൂൾ) 125 ഒഴിവുണ്ട്. യോഗ്യത ബിരുദവും ബിഎഡും. അസി. ടീച്ചർ(പ്രൈമറി/അപ്പർപ്രൈമറി) 97 ഒഴിവുണ്ട്. യോഗ്യത പ്ലസ്ടുവും എലിമെന്ററി എഡ്യൂക്കേഷൻ ഡിപ്ലോമയും. ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് ജയിക്കണം. ഉയർന്ന പ്രായം 30. വിശദവിവരത്തിനും ഓൺലൈനായി അപേക്ഷിക്കാനും www.daman.nic.in. അവസാന തീയതി ഫെബ്രുവരി 24.
ഗുജറാത്ത് കേന്ദ്ര സർവകലാശാലയിൽ
ഗുജറാത്ത് കേന്ദ്രസർവകലാശാലയിൽ അദ്ധ്യാപക, അനദ്ധ്യാപക തസ്തികകളിലായി 92 ഒഴിവ്. അദ്ധ്യാപകരുടെ (പ്രൊഫസർ, അസോസിയറ്റ് പ്രൊഫസർ, അസി.പ്രൊഫസർ) 70 ഒഴിവും അനദ്ധ്യാപകരുടെ 22 ഒഴിവുമാണുള്ളത്. സ്കൂൾ ഒഫ് സോഷ്യൽ സയൻസ് 15, സ്കൂൾ ഒഫ് ലാംഗ്വേജ്, ലിറ്ററേച്ചർ ആൻഡ് കൾച്ചറൽ സ്റ്റഡീസ് 20, സെന്റർ ഒഫ് ഡയസ്പോറ സ്റ്റഡീസ് 2, സ്കൂൾ ഒഫ് കെമിക്കൽ സയൻസ് 1, സ്കൂൾ ഒഫ് അപ്ലൈഡ് മെറ്റീരിയൽ സയൻസ് 4, സ്കൂൾ ഒഫ് ലൈഫ് സയൻസ് 1, സ്കൂൾ ഒഫ് എൻവയൺമെന്റൽ ആൻഡ് സസ്റ്റയിനബിൾ ഡവലപ്മെന്റ് 1, സ്കൂൾ ഒഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് 4, സ്കൂൾ ഒഫ് നാനോ സയൻസ് 2, സ്കൂൾ ഒഫ് ഇന്റർനാഷണൽ സ്റ്റഡീസ് 4, സ്കൂൾ ഒഫ് നാഷണൽ സെക്യൂരിറ്റി സ്റ്റഡീസ് 13, സ്കൂൾ ഒഫ് എഡ്യൂക്കേഷൻ 13 എന്നിങ്ങനെയാണ് വിവിധ പഠനവകുപ്പുകളിലെ അദ്ധ്യാപക ഒഴിവ്. അനദ്ധ്യാപക ഒഴിവുകളിൽ സെക്ഷൻ ഓഫീസർ 3, അസിസ്റ്റന്റ് 4 , പ്രൈവറ്റ് സെക്രട്ടറി 4, പേഴ്സണൽ അസിസ്റ്റന്റ് 3, പേഴ്സണൽ അസിസ്റ്റന്റ്(ലൈബ്രറി സയൻസ്) 1, സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്(ലബോറട്ടറി) 1,സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ് (കംപ്യൂട്ടർ) 1, അസി. എൻജിനിയർ(സിവിൽ) 1, ജൂനിയർ എൻജിനിയർ(സിവിൽ) 1, ജൂനിയർ എൻജിനിയർ(ടെക്നിക്കൽ) 1, ഹിന്ദി(ട്രാൻസ്ലേറ്റർ), സെക്യൂരിറ്റി ഓഫീസർ 1 എന്നിങ്ങനെയാണ് ഒഴിവ്. www.cug.ac.in website വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 27. ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് Recruitment Cell, Central University of Gujarath, Sector29, Gandhinagar, Gujarath, India 382030 എന്നവിലാസത്തിൽ തപാൽ വഴി ലഭിക്കാനുള്ള അവസാന തീയതി മാർച്ച് 9.
അഗർത്തല എൻ.ഐ.ടി
ത്രിപുര അഗർത്തലയിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിൽ അദ്ധ്യാപകരുടെ 58 ഒഴിവുണ്ട്. അസിസ്റ്റന്റ് പ്രൊഫസർ ഗ്രേഡ് ഒന്ന്, രണ്ട് വിഭാഗത്തിലാണ് ഒഴിവ്. ഓൺലൈനായി അപേക്ഷിക്കാനും വിശദവിവരത്തിനും www.nita.ac.in. അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 25.
അഡിഷണൽ സ്കിൽ
അക്വിസിഷൻ പ്രോഗ്രാമിൽ
അഡിഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാമിൽ മാനേജർ–-പബ്ലിക് റിലേഷൻ ആൻഡ് ഡോക്യുമെന്റേഷൻ, പ്രൊകർമന്റ് ഓഫീസർ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും. www.asapkerala.gov.in അല്ലെങ്കിൽ www.cmdkerala.net വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 19.
നാഷണൽ ഇമ്യൂണോളജി
ഇൻസ്റ്റിറ്റ്യൂട്ടിൽ
ന്യൂഡൽഹിയിലെ നാഷണൽ ഇമ്യൂണോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ ടെക്നിക്കൽ ഓഫീസർ ഗ്രേഡ് ഒന്ന് 5, ടെക്നീഷ്യൻ ഗ്രേഡ് ഒന്ന് 3, ടെക്നീഷ്യൻ ഗ്രേഡ് രണ്ട് 2, ട്രേഡ്സ്മാൻ (പ്ലംബർ) 1, മാനേജ്മെന്റ് അസി. 7, ജൂനിയർ അസിസ്റ്റന്റ് ഗ്രേഡ് രണ്ട് 1, സ്കിൽഡ് വർക് അസി. 5 എന്നിങ്ങനെ ഒഴിവുണ്ട്. എല്ലാ തസ്തികകളിലും ഉയർന്ന പ്രായം 30. വിശദവിവരത്തിന് www.nii.res.in. അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 17.
എനർജി എഫിഷ്യൻസി
സർവീസസ് ലിമിറ്റഡിൽ
എനർജി എഫിഷ്യൻസി സർവീസസ് ലിമിറ്റഡിൽ ഡയറക്ടർ (ഫിനാൻസ്), ഹെഡ് (എച്ച്ആർ), ചീഫ് റിസ്ക് ഓഫീസർ ഒഴിവുണ്ട്. www.eeslindia.org വഴി ഓൺലൈനായി അപേക്ഷിക്കാം. ഫെബ്രുവരി 24മുതൽ അപേക്ഷിക്കാം.