വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഡയറക്ടറേറ്റിലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ (സിവിൽ), അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ (മെക്കാനിക്കൽ) തസ്തികകളിൽ നിലവിലുളള ഓരോ ഒഴിവുകളിൽ അന്യത്ര സേവന വ്യവസ്ഥയിൽ നിയമനം നടത്തുന്നു. സർക്കാർ വകുപ്പുകളിലും പൊതുമേഖല സ്ഥാപനങ്ങളിലും സമാന തസ്തികകളിലുളള ഉദ്യോഗസ്ഥർക്ക് അപേക്ഷിക്കാം. നിശ്ചിത മാതൃകയിലുളള അപേക്ഷ ബന്ധപ്പെട്ട വകുപ്പ്/ സ്ഥാപന മേധാവി മുഖേന (നിരാക്ഷേപ സാക്ഷ്യപത്രം സഹിതം) 29 നകം ഡയറക്ടർ, വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭ്യമാക്കണം.
ആർടിഫിഷ്യൽ ലിംബ്സ് മാനുഫാക്ചറിംഗ് കോർപറേഷൻ ഒഫ് ഇന്ത്യ
കാൺപുരിലെ ആർടിഫിഷ്യൽ ലിംബ്സ് മാനുഫാക്ചറിംഗ് കോർപറേഷൻ ഒഫ് ഇന്ത്യയിൽ 29 ഒഴിവ്. പ്രോസ്തെറിസ്റ്റ് ആൻഡ് ഓർതോറ്റിസ്റ്റ് പ്രൊഫഷണൽ തസ്തികയിൽ നാലും ഓഡിയോളജിസ്റ്റ് തസ്തികയിൽ 25 ഒഴിവുകളുമാണുള്ളത്. പ്രോസ്തെറ്റിസ്റ്റ് ആൻഡ് ഓർതോറ്റിസ്റ്റ് പ്രൊഫഷണൽ യോഗ്യത ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം. സെൻട്രൽ റിഹാബിലിറ്റേഷൻ രജിസ്റ്ററിൽ രജിസ്ട്രേഷൻ. ഓഡിയോളജിസ്റ്റ് യോഗ്യത ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പത്തോളജിയിൽ ബിരുദം.സെൻട്രൽ റിഹാബിലിറ്റേഷൻ രജിസ്റ്ററിൽ രജിസ്ട്രേഷൻ. ഇരുതസ്തികകളിലും ഒരുവർഷത്തെ പ്രവൃത്തിപരിചയം വേണം. ഉയർന്ന പ്രായം 34. വിശദവിവരവും അപേക്ഷയുടെ മാതൃകയും www.alimco.in ൽ. അപേക്ഷ പൂരിപ്പിച്ച് അനുബന്ധരേഖകളുമായി മാനേജർ(പേഴ്സണൽ ആൻഡ് അഡ്മിനിസ്ട്രേഷൻ),ആർടിഫിഷ്യൽ ലിംബ്സ് മാനുഫാക്ചറിങ് കോർപറേഷൻ ഓഫ് ഇന്ത്യ, ജിടി റോഡ്, നരമാവു, കാൺപുർ 209217 എന്നവിലാസത്തിൽ തപാൽ വഴി അയയ്ക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 17.
ഹിന്ദുസ്ഥാൻ കോപ്പറിൽ
ഹിന്ദുസ്ഥാൻ കോപ്പറിൽ ട്രേഡ് അപ്പ്രെന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 165 ഒഴിവുകളാണുള്ളത്. 161 ഒഴിവുകൾ രാജസ്ഥാനിലെ ഘെത്രിയിലും 4 ഒഴിവുകൾ മഹാരാഷ്ട്രയിലെ തലോജയിലുമാണുള്ളത്. ബ്ലാസ്റ്റർ, മേറ്റ്, ഫിറ്റർ, ടർണർ, വെൽഡർ, ഇലെക്ട്രിഷ്യൻ, ഡ്രാഫ്റ്സ്മാൻ, പമ്പു ഓപ്പറേറ്റർ കം മെക്കാനിക്, കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാം അസിസ്റ്റന്റ് എന്നീ തaസ്തികകളിലാണ് ഒഴിവുകളുള്ളത്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.hindustancopper.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 15.
കേരള സ്റ്റേറ്റ് ഡ്രഗ്സ്
ആൻഡ് ഫാർമസ്യൂട്ടിക്കൽസ്
ലിമിറ്റഡിൽ
കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡിൽ സീനിയർ മൈക്രോബയോളജിസ്റ്റ് 2, സീനിയർ മാനേജർ(ടെക്നിക്കൽ) 1, മെക്കാനിക്കൽ എൻജിനിയർ 1 എന്നിങ്ങനെ ഒഴിവുണ്ട്. രജിസ്ട്രേഡായോ ഇ മെയിൽ ആയോ അപേക്ഷിക്കാം. അവസാന തീയതി ഫെബ്രുവരി 15 പകൽ മൂന്ന്. പ്രായം, യോഗ്യത, അപേക്ഷിക്കേണ്ട വിധം തുടങ്ങി വിശദവിവരത്തിന് www.ksdp.co.in
മലബാർ സിമെന്റ്സിൽ
കേരള സർക്കാർ സ്ഥാപനമായ മലബാർ സിമെന്റ്സിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറ് ഒഴിവുകളാണുള്ളത്. ജനറൽ മാനേജർ, മാനേജർ, ചീഫ് എൻജിനീയർ എന്നീ തസ്തികകളിലാണ് ഒഴിവുകളുള്ളത്. താല്പര്യമുള്ള ഉദ്യോഗാർത്തികൾ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.cmdkerala.net എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഫെബ്രുവരി 14.
ഇന്ത്യൻ ഓയിൽ കോർപറേഷൻ
ലിമിറ്റഡിൽ
ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡിൽ ഫിനാൻസ് വിഭാഗത്തിൽ അസിസ്റ്റന്റ് ഓഫീസർ ഒഴിവുണ്ട്. യോഗ്യത 55 ശതമാനം മാർക്കോടെ ബിരുദം. സിഎ/സിഎംഎ ഇന്റർമീഡിയറ്റ് അല്ലെങ്കിൽ തത്തുല്യം. യോഗ്യത നേടിയശേഷം ഫിനാൻസ്/ അക്കൗണ്ട്സ്/ടാക്സേഷൻ/ കോസ്റ്റ് അക്കൗണ്ടിങ്/ ഓഡിറ്റിങിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പരിചയം. www.iocl.com വഴി ഓൺലൈനായി അപേക്ഷിക്കണം.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്
ഒഫ് ടെക്നോളജിയിൽ
ഖൊരക്പുർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിൽ ജൂനിയർ ടെക്നിക്കൽ സൂപ്രണ്ടന്റ്, ജൂനിയർ എക്സിക്യൂട്ടീവ്, ജൂനിയർ അക്കൗണ്ട്സ് ഓഫീസർ, മെഡിക്കൽ ലബോറട്ടറി ടെക്നീഷ്യൻ(പത്തോളജി, റേഡിയോളജി, ഫിസിയോതെറാപ്പി), സീനിയർ ലൈബ്രറി ഇൻഫർമേഷൻ അസിസ്റ്റന്റ്, ഫിസിക്കൽ ട്രെയിനിങ് ഇൻസ്ട്രക്ടർ, ജൂനിയർ ടെക്നീഷ്യൻ/ ജൂനിയർ ലബോറട്ടറി അസിസ്റ്റന്റ്, ഡ്രൈവർ ഗ്രേഡ് രണ്ട്. തസ്തികകളിൽ ഒഴിവുണ്ട്. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 24. വിശദവിവരത്തിന് www.iitkgp.ac.in.
എൻജിനിയേഴ്സ് ഇന്ത്യ
ലിമിറ്റഡിൽ
എൻജിനിയേഴ്സ് ഇന്ത്യ ലിമിറ്റഡിൽ കെമിക്കൽ വിഭാഗത്തിൽ എക്സിക്യൂട്ടീവ് ഗ്രേഡ് ഒന്ന് 10, എക്സിക്യൂട്ടീവ് ഗ്രേഡ് രണ്ട് നാല്, എക്സിക്യൂട്ടീവ് ഗ്രേഡ് മൂന്ന് 3 എന്നിങ്ങനെ ഒഴിവുണ്ട്. കമ്പനിയുടെ നിർമാണ സ്ഥലങ്ങളിൽ കമീഷണിങ് എൻജിനിയേഴ്സായാണ് ജോലിചെയ്യേണ്ടത്. നിശ്ചിത കാലയളവിലേക്കാണ് നിയമനം. www.engineersindia.com വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 20.
എക്സ് സർവീസ് മെൻകോൺ ട്രിബ്യൂട്ടറി ഹെൽത്ത് സ്കീമിൽ
എക്സ് സർവീസ് മെൻ കോൺട്രിബ്യൂട്ടറി ഹെൽത്ത് സ്കീമിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 164 ഒഴിവുകളാണുള്ളത്. കേരളത്തിലും തമിഴ്നാട്ടിലും ആണ് ഒഴിവുകൾ ഉള്ളത്. ഗൈനോക്കോളജിസ്റ്, മെഡിക്കൽ സ്പെഷ്യലിസ്റ്, ഡെന്റൽ ഹൈജീനിസ്റ്, റേഡിയോഗ്രാഫർ, ഫിസിയോതെറാപിസ്റ്, നഴ്സിംഗ് അസിസ്റ്റന്റ്, ലബോറട്ടറി ടെക്നിഷ്യൻ, ഡ്രൈവർ, പ്യൂൺ, ഫീമെയ്ൽ അറ്റൻഡന്റ് എന്നീ തസ്തികകളിലാണ് ഒഴിവുകളുള്ളത്. കൂടുതൽ വിവരങ്ങൾക്ക് www.echs.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി ഫെബ്രുവരി 20.
ഫിഷറി സർവ്വേ ഒഫ് ഇന്ത്യയിൽ
കൊച്ചിയിലെ ഫിഷറി സർവ്വേ ഒഫ് ഇന്ത്യയിൽ സെൻട്രൽ എംപ്ലോയ്മെന്റ് മുഖേന ഇലക്ട്രോണിക് സൂപ്പർവൈസർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഉദ്യോഗാർഥികൾ ഒഫ് ലൈനായാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. റേഡിയോ ടെലികമ്യൂണിക്കേഷൻ എൻജിനീയറിങിൽ ഡിപ്ലോമയും മൂന്നു വര്ഷത്തെ പ്രവൃത്തി പരിചയവുമാണ് അടിസ്ഥാന യോഗ്യത. അല്ലെങ്കിൽ അതേ വിഷയത്തിൽ ട്രേഡ് സര്ട്ടിഫിക്കറ്റും അഞ്ചു വര്ഷത്തെ പ്രവത്തി പരിചയവും വേണം. പ്രായപരിധി: അപേക്ഷകരുടെ പ്രായം 30ൽ കവിയരുത്. അതേസമയം, സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവ് ലഭിക്കും.ശമ്പളം: ഉദ്യോഗാർഥികൾക്ക് 29,200 മുതൽ 92,300 രൂപ വരെ മാസ ശമ്പളമായി ലഭിക്കും. ഒഴിവ്: ആകെയുള്ള ഒരു ഒഴിവിലേക്കാണ് നിയമനം നടത്തുന്നത്. യോഗ്യത, പ്രവൃത്തി പരിചയം, സംവരണം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റിനോടൊപ്പമാണ് ഉദ്യോഗാർഥികൾ അപേക്ഷാ ഫോം തപാൽ വഴി അയക്കേണ്ടത്. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 3.
കോസ്റ്റ് ഗാർഡിൽ
കോസ്റ്റ് ഗാർഡിൽ അസി. കമാൻഡന്റ് (ജനറൽ ഡ്യൂട്ടി) തസ്തികയിൽ ഗ്രൂപ്പ് എ ഗസറ്റഡ് ഓഫീസർ 25 ഒഴിവുണ്ട്. എസ്സി/എസ്ടി (എസ്സി 13, എസ്ടി 12) വിഭാഗക്കാരാണ് അപേക്ഷിക്കേണ്ടത്. പുരുഷന്മാർ അപേക്ഷിച്ചാൽ മതി. യോഗ്യത കുറഞ്ഞത് 55 ശതമാനം മാർക്കോടെ ബിരുദം. പത്താം ക്ലാസ്സ്/പ്ലസ്ടു വരെ കണക്കും ഫിസിക്സും പഠിക്കണം. രണ്ട് വിഷയത്തിലും കുറഞ്ഞത് 55 ശതമാനം മാർക്ക് നേടണം. www.joinindiancoastguard.gov.in വഴി ഓൺലൈനായി ഫെബ്രുവരി ഒമ്പത് മുതൽ അപേക്ഷിക്കാം. അവസാന തിയതി ഫെബ്രുവരി 15.
ബൊട്ടാണിക്കൽ ഗാർഡൻ
ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ
ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ രജിസ്ട്രാർ തസ്തികയിൽ നിയമനത്തിന് നിശ്ചിത മാതൃകയിൽ അപേക്ഷ ക്ഷണിച്ചു. ശമ്പള നിരക്ക് 68700-110400 രൂപ. ഉയർന്ന പ്രായപരിധി 2020 ജനുവരി ഒന്നിന് 50 വയസ്. അപേക്ഷകൾ സ്പീഡ് പോസ്റ്റായി ദ ഡയറക്ടർ, ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, കരിമകോട് പി.ഒ., പാലോട്, തിരുവനന്തപുരം-695 562 എന്ന വിലാസത്തിൽ ലഭ്യമാക്കണം. വിശദവിവരങ്ങൾക്ക് www.jntbgri.res.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി ഫെബ്രുവരി 25.