arrest

കോട്ടയം: കോളേജുകളുടെയും വനിതാ ഹോസ്റ്റലിന്റെയും ഇടവഴിയിൽ നഗ്നതാ പ്രദർശനം നടത്തുകയും പെൺകുട്ടികളെ ശല്ല്യപ്പെടുത്തുകയും ചെയ്‌തയാൾ അറസ്റ്റിൽ. തെള്ളകം ഹോളിക്രോസ് ആശുപത്രിയ്ക്കു സമീപം സോണി തോമസാണ് (52) പിടിയിലായത്. ഹെൽമറ്റ് ധരിച്ച് സ്‌കൂട്ടറിൽ എത്തി ഇടവഴികളിൽ നിന്ന് നഗ്നതാ പ്രദർശനം നടത്തുന്നതായി വാഹനത്തിന്റെ നമ്പർ സഹിതമാണ് പൊലീസിനു പരാതി ലഭിച്ചത്.

ആ നമ്പർ വഴി വിലാസവും ഫോൺ നമ്പരും ശേഖരിക്കുകയും വനിതാ പൊലീസ് ഉദ്യോഗസ്ഥർ ഇയാളെ ഫോണിൽ വിളിച്ച് കുമാരനല്ലൂരിൽ വരുത്തുകയും പിടികൂടുകയുമായിരുന്നു. ഇയാൾക്കെതിരെ കേസെടുത്തു. ഇന്ന് കോടതിയിൽ ഹാജരാക്കും. വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫീസർ എം.ജെ അരുണിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം