ന്യൂഡൽഹി:തിരഞ്ഞെടുപ്പ് ഫലം വന്നുകൊണ്ടിരിക്കെ, കുഞ്ഞ് 'കേജ്രിവാൾ" ട്വിറ്ററിൽ വൈറലായി.
ആം ആദ്മി തൊപ്പി വച്ച്, കുഞ്ഞ് മുഖത്ത് കനത്ത മീശ വരച്ച് ചേർത്ത്, കഴുത്തിൽ മഫ്ളർ ചുറ്റി, വട്ട കണ്ണട വച്ച്, മെറൂൺ കളറിലുളള ജാക്കറ്റുമായി എത്തിയ കുഞ്ഞ് ആരാധകന്റെ ചിത്രം സോഷ്യൽമീഡിയ ഏറ്റെടുത്തു.
വോട്ടെണ്ണൽ ആരംഭിച്ച് നിമിഷങ്ങൾക്കുള്ളിലാണ് ആം ആദ്മി പാർട്ടി ട്വിറ്റർ പേജിൽ 'മഫ്ളർ മാൻ" എന്ന തലക്കെട്ടിൽ ഈ ഫോട്ടോ പോസ്റ്റ് ചെയ്തത്. ആം ആദ്മി പാർട്ടി പ്രവർത്തകനായ അച്ഛനൊപ്പം എത്തിയ ആവിയാൻ 'കേജ്രിവാൾ അങ്കിൾ കീ ജയ്" എന്ന് വിളിക്കുന്ന വീഡിയോയും വൈറലായി.