ak

ന്യൂഡൽഹി: കേ​ജ്‌​രി​വാ​ൾ​ ​ഇ​ന്ത്യ​ൻ​ ​രാ​ഷ്ട്രീ​യ​ത്തി​ലെ​ ​ഏ​കാ​ന്ത​ ​വി​സ്‌​മ​യ​മാ​കു​ന്ന​ത് ​എ​ങ്ങ​നെ​യെ​ന്ന​ ​ചോ​ദ്യ​ത്തി​ന്റെ​ ​ഉ​ത്ത​ര​മാ​ണ് ​ബി.​ജെ.​പി​യും​ ​കോ​ൺ​ഗ്ര​സും​ ​സി.​പി.​എ​മ്മും​ ​മു​ത​ൽ​ ​ചെ​റു​ക​ക്ഷി​ക​ൾ​ ​വ​രെ​ ​ശീ​ർ​ഷാ​സ​ന​ത്തി​ൽ​ ​നി​ന്ന് ​ഉ​രു​വി​ട്ടു​ ​പ​ഠി​ക്കേ​ണ്ട​ത്.​ ​വി​വാ​ദ​ങ്ങ​ളും​ ​വാ​ഗ്ദാ​ന​ങ്ങ​ളും​ ​രാ​ഷ്ട്രീ​യ​ത്തി​ന്റെ​ ​അ​ര​ങ്ങു​ ​വാ​ഴു​ന്നി​ട​ത്ത് ​വി​ക​സ​ന​ത്തി​ന്റെ​ ​ജ​ന​കീ​യ​ ​മാ​തൃ​ക​ ​കൊ​ണ്ട് ​വി​ജ​യ​ഗോ​പു​രം​ ​പ​ണി​തു​യ​ർ​ത്തു​ക​യാ​യി​രു​ന്നു,​​​ ​പ​തി​ഞ്ഞ​ ​ശ​ബ്ദ​മു​ള്ള​ ​ഈ​ ​ക​രു​ത്തൻ.

ഡൽഹി ജനതയ്ക്ക് വേണ്ട വികസന പ്രവർത്തനങ്ങൾ വളരെ ചിട്ടയോടെയും മാതൃകാപരമായും ചെയ്തു തീർക്കുന്നതാണ് അരവിന്ദ് കേജ്രിവാളിന്റെ രാഷ്ട്രീയതന്ത്രം. ഇന്ന് ഡൽഹിയിൽ ജനങ്ങൾക്ക് വൈദ്യുതി മുതൽ കുടിവെള്ളം വരെ എല്ലാം സൗജന്യമാണ്. കൂടാതെ കോടികളുടെ വികസന പദ്ധതികളാണ് കേജ്‌രിവാൾ സർക്കാർ ജനങ്ങൾക്ക് വാരിക്കോരി കൊടുക്കുന്നത്. എന്നാൽ ഇത്രയധികം വാരിക്കോരി കൊടുക്കാൻ സർക്കാരിന് ഇത്രയും പണം എവിടുന്നാണെന്ന് ലഭിക്കുന്നതെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എന്നാൽ സർക്കാരിന് സംബന്ധിച്ച് ഇക്കാര്യം വെറും സിമ്പിളാണ്.

രാജ്യത്ത് ധനക്കമ്മി ഏറ്റവും കുറഞ്ഞ സംസ്ഥാനങ്ങളിലൊന്നാണ് ഡൽഹി. പ്രത്യേകപദവിയുള്ള സംസ്ഥാനമെന്നതിന്റെ ആനുകൂല്യങ്ങൾ വേറെയും. ക്രമസമാധാനമുൾപ്പെടെ പണച്ചെലവുള്ള പലവകുപ്പുകളും കേന്ദ്രത്തിന്റെ കൈയിലായതിനാലുള്ള സാമ്പത്തികലാഭം വേറെ.എന്നാൽ, ഇതെല്ലാം നേരത്തേയുണ്ടായിട്ടും ഇത്രയേറെ സൗജന്യങ്ങളും സബ്‌സിഡികളും നൽകിത്തുടങ്ങിയത് ഏഴുവർഷംമുമ്പ്‌ അധികാരത്തിൽ വന്ന എ.എ.പി. സർക്കാരാണ്. എങ്ങനെയെന്ന ചോദ്യത്തിന് മുഖ്യമന്ത്രി കെജ്‍രിവാൾ മുമ്പ്‌ പലതവണ മറുപടി പറഞ്ഞിട്ടുണ്ട്: “ഡൽഹിക്ക് ആവശ്യത്തിന് പണമുണ്ട്. അഴിമതിയില്ലാതെ ഭരിച്ചാൽമാത്രം മതി.

സർക്കാർ പ്രഖ്യാപിക്കുന്ന പദ്ധതികൾ എത്രയും പെട്ടെന്ന് തീർക്കുന്ന വഴിയുണ്ടാകുന്ന സാമ്പത്തിക ലാഭം വളരെ വലുതാണെന്ന് ആം ആദ്മി സർക്കാർ സാക്ഷ്യപ്പെടുത്തുന്നു. അഴിമതിയും ധൂർത്തും നിറഞ്ഞ സർക്കാരിനെ ഒഴിവാക്കി ചിട്ടയോടെ ഭരിക്കുന്ന ഒരു സർക്കാരിനെ ഡൽഹിയിൽ രൂപപ്പെടുത്തിയതാണ് ആം ആദ്മിയുടെ ഏറ്റവും വലിയ നേട്ടം.

സൗജന്യ വൈദ്യുതി

എതിരാളികളെ നിഷ്‌പ്രഭരാക്കിയ 'മുഖ്യമന്ത്രി കിരായേദാർ ബിജ്‌ലി യോജ്‌ന' പദ്ധതി വഴിയാണ് ഡൽഹിയിൽ 200 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗം സൗജന്യമാക്കിയത്. 200 യൂണിറ്റിന് മുകളിലെ ഉപഭോഗത്തിന് സബ്‌സിഡികളും പ്രഖ്യാപിച്ചതിലൂടെ ജനങ്ങളുടെ കൈയടി നേടാനും വൈദ്യുതി ഉപഭോഗം നിയന്ത്രിക്കാനും കഴിഞ്ഞെന്ന് ആംആദ്‌മി പാർട്ടി അവകാശപ്പെടുന്നു.

 200 യൂണിറ്റ് വരെ വൈദ്യുതി ഉപഭോഗം പൂർണമായും സൗജന്യം

 14 ലക്ഷം ഉപഭോക്‌താക്കൾക്ക് പൂജ്യം ബിൽ, ആകെ ഡൽഹിയിലെ വൈദ്യുതി ഉപഭോക്താക്കൾ 48 ലക്ഷം

 201-400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് 50 ശതമാനം സബ്‌സിഡി.

സൗജന്യ ബസ് യാത്ര

ബസ് യാത്ര ഒഴിവാക്കിയിരുന്ന വലിയൊരു വിഭാഗം സ്‌ത്രീകളെ ആകർഷിക്കാൻ പിങ്ക് ടിക്കറ്റ് സൗജന്യ യാത്രാ പദ്ധതിക്ക് കഴിഞ്ഞു.ബസിൽ കയറുന്ന സ്‌ത്രീകൾക്ക് പിങ്ക് ടിക്കറ്റ് നൽകും. ഇതിന്റെ കൗണ്ടർ ഫോയിൽ ഉപയോഗിച്ച് ഡൽഹി ട്രാസ്‌പോർട്ട് കോർപറേഷൻ സർക്കാരിൽ നിന്ന് പണം വാങ്ങും. 100 രൂപവരെ ദിവസം ബസ് യാത്രയ്‌ക്ക് ചെലവായിരുന്ന സ്‌ത്രീകൾക്ക് ഇത് ഗുണകരമായി. കുടുംബ യാത്രയ്‌ക്ക് സ്‌ത്രീകൾക്കൊപ്പം പുരുഷന്മാരും യാത്ര ചെയ്യുന്നത് വരുമാനം കൂട്ടി.ഡൽഹിക്കുള്ളിലും നോയിഡ, ഗാസിയാബാദ്, ഫരീദാബാദ്, ഗുരുഗ്രാം തുടങ്ങിയ എൻ.സി.ആർ മേഖലയിലും സൗജന്യം ബാധകമാണ്.സ്ത്രീകളുടെ സുരക്ഷയ്ക്കായി​ 5558 ബസുകൾക്കായി​ 9500 മാർഷൽമാരെ നി​യോഗി​ച്ചു. മെട്രോ ട്രെയിനുകളിലും സൗജന്യം നടപ്പാക്കാൻ ശ്രമിച്ചെങ്കിലും കേന്ദ്ര സർക്കാർ ഇടഞ്ഞതിനാൽ നടന്നില്ല.

പഠിപ്പിച്ചും പഠിച്ചും മുന്നേറ്റം

കഴിഞ്ഞ തവണ അധികാരത്തിലെത്തുമ്പോൾ സർക്കാർ സ്കൂളുകൾ കുത്തയഞ്ഞ പുസ്തകം പോലെയായിരുന്നു.പലതും പൂട്ടേണ്ട അവസ്ഥ.എന്നാൽ ആംആദ്‌മി വരുത്തിയ പരിഷ്കാരം വൻ വിജയമായി.പാഠ്യപദ്ധതിയിൽ വരുത്തിയ മാറ്റമാണ് അതിൽ പ്രധാനം.അതിലൊന്ന് കുട്ടികളിലെ സമ്മർദ്ദം ഒഴിവാക്കാനും ക്ളാസ് മുറികൾ ടെൻഷൻ ഫ്രീ ആക്കാനും പാഠ്യപദ്ധതിയിൽ സന്തോഷം ഒരു വിഷയമാക്കിയതാണ്. തുടർന്ന് സ്വകാര്യ സ്‌കൂളുകളോട് കിടപിടിക്കുന്ന കെട്ടിടങ്ങളും ആധുനിക സൗകര്യങ്ങളും ഒരുക്കി. സ്‌കൂളുകളിലെ കൊഴിഞ്ഞു പോക്ക് ഒരു പരിധി വരെ തടയാനും പാർശ്വവത്‌ക്കരിക്കപ്പെട്ടവരുടെ മക്കൾക്ക് വിദ്യാഭ്യാസം ഉറപ്പാക്കാനും ഇതിലൂടെ കഴിഞ്ഞു.