abhinav

തിരുവനന്തപുരം: തമ്പാനൂർ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ 15 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. പാച്ചല്ലൂർ ജയാ നിവാസിൽ അഭിരാജിനെയാണ് റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ ഒൻപതോടെ ദിബ്രുഗർ-കന്യാകുമാരി വിവേക് എക്സ്‌പ്രസിലെത്തിയ അഭിനവ് കഞ്ചാവ് കെെമാറാൻ ഒന്നാം നമ്പർ പ്ലാറ്റ് ഫോമിലെ ജനറൽ വിശ്രമ മുറിയിൽ നിൽക്കെയാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. പ്രത്യേക പരിശീലനം നേടിയ നായ ജാക്കാണ് കഞ്ചാവ് കണ്ടെത്തിയത്. ഇയാളെ ചോദ്യം ചെയ്തതോടെ രണ്ടു ബാഗുകളിലായി ഒളിപ്പിച്ചിരുന്ന കഞ്ചാവ് പിടികൂടുകയായിരുന്നു. ആഡ്രാപ്രദേശിലെ വിശാഖപ്പട്ടണത്തു നിന്നാണ് കഞ്ചാവ് വാങ്ങിയതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. തലസ്ഥാനം കേന്ദ്രീകരിച്ച് കഞ്ചാവ് വില്പനയ്ക്ക് കൂടുതൽ കണ്ണികൾ ഉണ്ടെന്നും അന്വേഷണം ഉൗർജ്ജിതമാക്കിയിട്ടുണ്ടെന്നും എസ്.ഐ അനിൽകുമാർ പറഞ്ഞു പ്രതിയെ റിമാൻഡ് ചെയ്തു.