ഓസ്ട്രേലിയയിൽ കാട്ടുതീ നാശം വിതച്ചത് കാർബൺ പുറംതള്ളലിനേക്കുറിച്ചുള്ള പുതിയ ചർച്ചകൾക്ക് കളമൊരുക്കി. ആഗോളതലത്തിലെ ഉപരിതലോഷ്മാവ് 0.3 മുതൽ 1.7 ഡിഗ്രി സെൽഷ്യസ് വരെ വർദ്ധിച്ചാൽപ്പോലും കാലാവസ്ഥാ വ്യതിയാനത്തിന്റെ ദോഷഫലത്തിൽ നിന്ന് നമുക്കാർക്കും രക്ഷ നേടാനാവില്ല. അനുഭവിക്കേണ്ടി വരുന്നത് ഒന്നിച്ചാണ് എന്നതുകൊണ്ടുതന്നെ ചെറുക്കാനുള്ള ശ്രമങ്ങൾ കൂട്ടായി തന്നെ നടത്തണം.
വികസന ചക്രത്തിന്റെ ഈ ഘട്ടത്തിൽ ഇന്ത്യ ഇവിടത്തെ ജൈവ ഇന്ധനങ്ങളിൽത്തന്നെ തുടരും എന്ന് പ്രതീക്ഷിക്കുന്നതു ന്യായമല്ല. ആഗോളതലത്തിൽ പുറന്തള്ളപ്പെടുന്ന കാർബൺ ഡയോക്സൈഡിൽ 6.4 ശതമാനമണ് ഇന്ത്യയുടെ പങ്ക്. ഇന്ത്യയുടെ പ്രാഥമിക ഊർജ മിശ്രിതത്തിൽ വാതകത്തിന്റെ പങ്ക് 15 ശതമാനമായി ഉയർത്തുകയെന്ന, പ്രധാനമന്ത്രി മോദി മുന്നോട്ടുവച്ച ലക്ഷ്യം യാഥാർത്ഥ്യമാക്കുന്നതിനുള്ള യത്നങ്ങളാണ് പ്രാഥമികമായി നമ്മൾ ചെയ്തത്.
ഊർജ ശേഖരത്തിൽ ശരാശരി ആഗോള പ്രകൃതി വാതക പങ്കാളിത്തം ഏകദേശം 24 ശതമാനമാണ്. ആഗോള ശരാശരിയേക്കാൾ മുകളിലായി ഏകദേശം 25 ശതമാനം വാതക മിശ്രണമുള്ള ഒരേയൊരു സംസ്ഥാനം ഗുജറാത്താണ്. 2014ൽ ആഭ്യന്തര വാതക വിലക്രമത്തെ ആഗോള വാതക വിപണിയുമായി ബന്ധിപ്പിച്ചു പരിഷ്കരിച്ചു. 2016ൽ വിപണന, വിലനിർണയ സ്വാതന്ത്ര്യം നൽകി. നിക്ഷേപകരുടെ സ്വതന്ത്യം തടസപ്പെടുന്നതിന് അറുതി വരുത്തി. വരുമാനം പരമാവധിയാക്കുക എന്നതിനേക്കാൾ ഉത്പാദന വർദ്ധനവിനു പ്രാമുഖ്യം നൽകി. പുതിയ ടെർമിനലുകളിലൂടെ എൽഎൻജി ഇറക്കുമതി ശേഷി വർധിപ്പിക്കുകയും 2650 കിലോ മീറ്റർ പ്രധാനമന്ത്രി ഊർജ ഗംഗാ പദ്ധതി, 1656 കിലോമീറ്റർ വടക്കുകിഴക്കൻ മേഖലാതല വാതക ഗ്രിഡ് പദ്ധതി എന്നിവയിലൂടെ രാജ്യത്തിന്റെ കിഴക്കൻ, വടക്ക്കിഴക്കൻ പ്രദേശങ്ങളെ ബന്ധിപ്പിക്കുകയും ചെയ്തു.
ദേശീയ ഗ്യാസ് ഗ്രിഡ്
ഗ്രാമങ്ങളിൽ പാചക വാതകലഭ്യത ഉറപ്പുവരുത്തുന്നതിന് ഏകദേശം 10,719 കോടി രൂപയുടെ മൂലധന പിന്തുണ ഈ പദ്ധതികൾക്കു നൽകി. കച്ച് മുതൽ കൊഹിമ വരെയും കാശ്മീർ മുതൽ കന്യാകുമാരി
വരെയും വരുംവർഷങ്ങളിൽ 27,000 കിലോമീറ്ററോളം ദേശീയ ഗ്യാസ് ഗ്രിഡ് പൈപ്പ് ലൈൻ പൂർത്തീകരിക്കുന്നതിന് 2020ലെ ബജറ്റ് പ്രസംഗത്തിൽ പ്രാമുഖ്യം നൽകി. 400 ജില്ലകളിലായി ജനസംഖ്യയുടെ 70 ശതമാനത്തോളം ആളുകളിൽ എത്തുന്ന വിധം നഗര പാചക വാതക വിതരണ (സിജിഡി) ശൃംഖല വികസിപ്പിക്കുന്നതിന് ഇപ്പോൾ ശ്രദ്ധയർപ്പിക്കുന്നു.
സി.ബി.ജിയുടെ ഉപയോഗം
കംപ്രസ്ഡ് ജൈവ വാതകത്തിന്റെയും (സി.ബി.ജി) ജൈവ വളത്തിന്റെയും രൂപത്തിൽ സാമ്പത്തിക മൂല്യമുള്ളതാക്കി ജൈവ പരിമാണ മാലിന്യത്തെ മാറ്റുന്നതിന് 'ചെലവുകുറഞ്ഞ ഗതാഗതത്തിനു വേണ്ടി സുസ്ഥിരമായ പകരം സംവിധാനം' എന്ന പേരിൽ ഒരു പ്രാരംഭ പ്രവർത്തനം പ്രകൃതിവാതക മേഖലയിൽ നടപ്പാക്കുന്നു. നഗരങ്ങളിലെ ഖരമാലിന്യം, പഞ്ചസാര വ്യവസായത്തിലെ മാലിന്യം, കാർഷികമേഖലയിലെ അവശിഷ്ടങ്ങൾ എന്നിവയാണ് ഇതിന്റെ ഉത്പാദനത്തിന് പ്രധാനമായും ഉപയോഗിക്കുക. സി.ബി.ജി പ്ലാന്റുകൾ തുടക്കത്തിൽ സ്വതന്ത്ര സംരംഭകരിലൂടെ സജ്ജീകരിക്കണം എന്നാണ് നിർദേശിക്കുന്നത്. ഈ പ്ലാന്റുകളിൽ ഉത്പാദിപ്പിക്കുന്ന സി.ബി.ജി സിലിണ്ടറുകളിൽ നിറച്ച് ഒ.എം.സികളുടെ ഇന്ധന സ്റ്റേഷൻ ശൃംഖല മുഖേന ഒരു സമാന്തര ഹരിത ഗതാഗത ഇന്ധനം എന്ന നിലയിൽ വിപണിയിൽ എത്തിക്കും.
ദ്രവീകൃത പ്രകൃതി വാതകം
ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇടത്തരം, ഭാര വാഹനങ്ങൾക്ക് സാമ്പത്തികമായി ചെലവുകുറഞ്ഞതും പരിസ്ഥിതി സൗഹൃദപരവുമായ സമാന്തര ഇന്ധനമായി ഉയർന്നു വരുന്നു. എൽ.എൻ.ജി അധിഷ്ഠിത ഗതാഗത പരിസ്ഥിതി സംവിധാനം രാജ്യത്ത് വികസിപ്പിക്കണമെങ്കിൽ രാജ്യമെമ്പാടും എൽ.എൻ.ജി നിറച്ചുകൊടുക്കുന്ന സ്റ്റേഷനുകൾ വ്യാപിപ്പിക്കുന്നതിന് വേഗത കൂട്ടണം. ഗതാഗത മേഖലയിൽ എൽ.എൻ.ജി ഉപയോഗം വർധിക്കുന്നത് ഇറക്കുമതിച്ചെലവ് കുറയാനും ഇടയാക്കും.വാതക അടിസ്ഥാന സൗകര്യം വികസിപ്പിക്കാനുള്ള ഈ സംരംഭങ്ങൾ ഈ മേഖലയിൽ വൻതോതിൽ തൊഴിൽ സൃഷ്ടിക്കുന്ന വിധം നാല് ലക്ഷം കോടിയോളം രൂപയുടെ നിക്ഷേപം കൊണ്ടുവരുന്നതിനും കളമൊരുക്കും.
വാതക വ്യാപാര വിനിമയം
ഇന്ത്യൻ വിപണിയിൽ ഫലപ്രദമായ വിലനിർണയം സാധ്യമാക്കുന്നതിന് ഒരു വാതക വ്യാപാര വിനിമയം സജ്ജമാക്കുന്നതിലൂടെയുള്ള സ്വതന്ത്ര വാതക വിപണി സൃഷ്ടിക്കാൻ പദ്ധതിയുണ്ട്. വാതക ഉൽപാദക രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം നിലവിലുള്ള വിപണിസാഹചര്യങ്ങൾക്ക് അനുസൃതമായി ദീർഘകാല എൽഎൻജി കരാറുകൾ പുനഃക്രമീകരിക്കുന്നതായിരിക്കും വാണിജ്യപരമായ നേട്ടം. വിപണിയുടെ വലിപ്പവും അതിന്റെ വർധിച്ചുവരുന്ന ഊർജാവശ്യങ്ങളുമാണ് നമ്മുടെ കാതലായ കരുത്ത്.