ഇടുക്കി: മുത്തൂറ്റ് ഫിനാൻസ് വനിതാ ബ്രാഞ്ച് മാനേജരുടെ മേൽ മീൻ കഴികിയ വെള്ളം ഒഴിച്ചതായി പരാതി. മുത്തൂറ്റ് ഫിനാൻന്റെ കട്ടപ്പന ബ്രാഞ്ച് മാനേജരായ അനിതാ ഗോപാലന് നേരെയാണ് ആക്രമണം ഉണ്ടായത്. ഓഫീസ് തുറക്കാൻ എത്തിയ സമയത്ത് എട്ട് സി.ഐ.ടി.യു പ്രവർത്തകരാണ് തന്റെ മേൽ മീൻ വെള്ളമൊഴിച്ചതെന്ന് അനിത ആരോപിക്കുന്നു.