കൊച്ചി: പൊതുമേഖലാ കപ്പൽനിർമ്മാണ - അറ്റകുറ്റപ്പണിശാലയായ കൊച്ചിൻ ഷിപ്പ്‌യാർഡ് നടപ്പുവർഷത്തെ ഒക്‌ടോബർ-ഡിസംബർ പാദത്തിൽ 32.42 ശതമാനം വർദ്ധനയോടെ 169.81 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. കഴിഞ്ഞവർഷത്തെ സമാനപാദത്തിൽ ലാഭം 128.23 കോടി രൂപയായിരുന്നു. മൊത്തം വരുമാനം 767.07 കോടി രൂപയിൽ നിന്ന് 23.89 ശതമാനം വർദ്ധിച്ച് 950.34 കോടി രൂപയായി.