കെ.എസ്.ആർ.ടി.സിയുടെ ഒാർഡിനറി , സിറ്റി ഫാസ്റ്റ് ഉൾപ്പെടെയുള്ള എല്ലാ ബസുകളുടെയും ടിക്കറ്റുകളിൽ ഡ്യൂട്ടിനമ്പർ പ്രിന്റ് ചെയ്യുകയും ബസുകളിൽ ഡ്യൂട്ടിനമ്പർ സഹിതമുള്ള സമയവിവര ബോർഡ് പ്രദർശിപ്പിക്കുകയും വേണം. സർവീസ് വളരെക്കുറഞ്ഞ ഇടറൂട്ടുകളിൽ ബസുകൾ സമയനിഷ്ഠ പാലിക്കാതെയാണ് സർവീസ് നടത്തുന്നത്. ഇതുമൂലം രാത്രിയിൽ സ്ത്രീകളും കുട്ടികളുമടക്കമുള്ള യാത്രക്കാർ കിലോമീറ്ററുകളോളം നടന്നാണ് വീട്ടിലെത്തുന്നത്. യാത്രക്കാർക്ക് തെളിവ് സഹിതം പരാതി നൽകാൻ കെ.എസ്.ആർ.ടി.സി ടിക്കറ്റുകളിൽ ബസിന്റെ ഡ്യൂട്ടി നമ്പരും ഒാർഡിനറി ബസുൾപ്പെടെയുള്ള സർവീസുകളിൽ ഡ്യൂട്ടിനമ്പർ സഹിതമുള്ള സമയ വിവര ബോർഡ് ബസിനുള്ളിൽ പ്രദർശിപ്പിക്കുകയും വേണം.
ജയപ്രകാശ് എസ്,
അണ്ടൂർക്കോണം.