ബീജിംഗ്: കൊറോണ വൈറസ് ബാധയേറ്റ് ചൈനയിൽ മരിച്ചവരുടെ എണ്ണം 1,113 ആയി ഉയർന്നു. കഴിഞ്ഞ ദിവസം മരിച്ചവരിൽ 97 പേർ വൈറസ് പൊട്ടിപ്പുറപ്പെട്ട ഹ്യുബെ പ്രവിശ്യയിൽനിന്നുള്ളവരാണ്. കുറച്ചു ദിവസങ്ങളായി ചെെനയിൽ നിന്നും വരുന്ന സോഷ്യൽ മീഡിയയിലെ വീഡിയോകളും ചിത്രങ്ങളും കൊറോണ വെെറസ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തെ മറച്ചുവയ്ക്കുന്നതാണ് റിപ്പോർട്ടുകൾ. സൾഫർ ഡെെ ഓക്സെെഡിന്റെ(SO2)അമിത വാർച്ചയും വുഹാനിൽ കണ്ടെത്തിയിട്ടുണ്ട്. ഇതുതന്നെയാണ് ചെെനയിലേക്ക് വിരൽചൂണ്ടുന്നത്.
പ്രദേശത്താകെ സൾഫർ ഡെെ ഓക്സെെഡിന്റെ ദുർഗന്ധവും വമിക്കുന്നുണ്ട്. കൊറോണ വെെറസിന്റെ പ്രഭവ കേന്ദ്രമായ വുഹാനിലാണ് ഉയർന്നതോതിൽ SO2വിന്റെ അളവ് കണ്ടെത്തിയിട്ടുണ്ട്. അതിനാൽ ബഹുജന ശവസംസ്കാരമാണ് നടന്നതെന്നതിന്റെ അടയാളമായിരിക്കാമെന്നും റിപ്പോർട്ടുകളുണ്ട്. മരിച്ചവുടെ എണ്ണം ചെെന പുറത്തുവിട്ട ഔദ്യോഗിക കണക്കുകളേക്കാൾ കൂടുതലായിരിക്കും.
സാറ്റലെെറ്റ് മാപ്പുകൾ പ്രകാരം SO2വിന്റെ ഉയർന്ന അളവ് കാണാൻ സാധിക്കുന്നതാണ്. വുഹാൻ കൂടാതെ ചോംകിംഗ് നഗരത്തിലും ഉയർന്ന അളവിൽ SO2 കണ്ടെത്തിയിട്ടുണ്ട്. മൃതദേഹങ്ങൾ സംസ്കരിക്കുമ്പോഴും മെഡിക്കൽ മാലിന്യങ്ങൾ കത്തിക്കുമ്പോഴും സൾഫർ ഡെെ ഓക്സെെഡ് ഉയർന്ന അളവിൽ പുറംതള്ളുന്നുണ്ടെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഇപ്പോൾ നഗരത്തിലെ ഉൾപ്രദേശങ്ങളിൽ SO2വിന്റെ അളവ് കാണിക്കുന്നത് മൃതദേഹങ്ങളെ കുറിച്ച് സൂചന നൽകുന്നതാണെന്ന് സോഷ്യൽ മീഡിയയിൽ ചിലർ വ്യക്തമാക്കുന്നു.
പൊതുജനങ്ങൾക്കിടയിൽ ഭീതി സൃഷ്ടിക്കാതിരിക്കാൻ കൊറോണ ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ നടത്തുന്നരീതിയെ കുറിച്ച് ചെെന നേരത്തെ നിർദേശം നൽകിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. കാലാവസ്ഥ നിരീക്ഷണ മാപ്പ് അനുസരിച്ച് ആഴ്ചയിൽ സൾഫർ ഡെെ ഓക്സെെഡിന്റെ അളവ് ഒരു ക്യൂബിക് മീറ്രറിന് 1350 മെെക്രോഗ്രാം ആണെന്നാണ് കാണിക്കുന്നത്. എന്നാൽ, ലോകാരോഗ്യ സംഘടന പറയുന്നത് 500ൽ സൾഫർ ഡയോക്സെെഡിന്റെ അളവ് 10 മിനിറ്റിൽ കൂടുതൽ വ്യാപിക്കാൻ പാടില്ല എന്നാണ്.