kala-mohan

'എനിക്ക് സ്നേഹം വേണം, അത് പ്രകടമായി തന്നെ കിട്ടണം. ഉള്ളിൽ സ്നേഹമുണ്ട് പക്ഷേ പ്രകടിപ്പിക്കാനാവില്ല എന്നതിൽ ഞാൻ വിശ്വസിക്കുന്നില്ല. ശവ കുടീരത്തിൽ വന്ന് പൂവിട്ടാൽ ഞാൻ അറിയുമോ'-മാധവിക്കുട്ടിയുടെ വാക്കുകളാണ് ഇത്. തനിക്ക് സ്നേഹം പ്രകടിപ്പിക്കാൻ അറിയില്ലെന്ന് പറയുന്ന നിരവധി ആളുകൾ ഉണ്ട്. എന്നാൽ സ്നേഹത്തിന് ഒളിച്ചിരിക്കാൻ പറ്റില്ല, മനസിലുണ്ടെങ്കിൽ അത് പ്രകടിപ്പിക്കുമെന്നും പറഞ്ഞു കൊണ്ടുള്ള കൗൺസലിംഗ് സൈക്കോളജിസ്റ്റ് കല മോഹന്റെ ഫേസ്ബുക്ക് കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

സ്നേഹം പ്രകടിപ്പിക്കാൻ അറിയില്ല എന്ന് പറയുന്നതിൽ പരം കള്ളത്തരം മറ്റൊന്നില്ലെന്ന് കല മോഹൻ കുറിപ്പിൽ പറയുന്നു. മനസ്സിലാകാതെ പോയ സ്നേഹം എന്നൊന്നില്ല..അറിയാത്ത സ്നേഹം എന്നും ഇല്ല..ഇല്ലാതെ പോയ സ്നേഹം..
ഇല്ലാത്ത സ്നേഹം..അതേയുള്ളു...'-കല മോഹൻ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

സ്നേഹം പ്രകടിപ്പിക്കാൻ അറിയില്ല എന്ന് പറയുന്നതിൽ പരം കള്ളത്തരം മറ്റൊന്നില്ല..
അങ്ങനെ പറയുന്നവരെ അസ്വസ്ഥമാക്കാൻ ഒരേ ഒരു വഴി, അവരോടു സ്നേഹം കാണിക്കാതെ നോക്കുക എന്ന് മാത്രാ..
അവർ, അസ്വസ്ഥത കാണിക്കുന്നില്ല എങ്കിൽ നമ്മുടെ സ്നേഹം ആഗ്രഹിക്കാത്തവർ ആണ്... 😒

മറുവശം ഉള്ളവർ ,
വീണു കഴിഞ്ഞാൽ ത്രില്ല് പോകുന്ന ഒന്നാണ് ചിലർക്ക് പ്രണയം ..
മനുഷ്യ മനസ്സുകളെ പരീക്ഷണം നടത്താൻ യാതൊരു മടിയും ഇല്ലാത്ത അവരുടെ സ്ഥിരം വാക്കുകളാണ് .
എനിക്ക് ഇത്രയും പ്രകടിപ്പിക്കാനേ അറിയൂ ..
എന്റെ രീതി ഇതാണ് ..!

സ്നേഹം ആഗ്രഹിക്കുന്നു എങ്കിൽ അതു പ്രകടിപ്പിക്കാനും പറ്റണം..❤
ഉള്ളിൽ സ്നേഹം ഉണ്ട് എങ്കിൽ, പുറത്ത് വരാതിരിക്കാൻ, ഇനിയൊരാൾക്കു അതു മനസ്സിലാകാതെ ഇരിക്കാൻ, ഒരു വഴിയും ഇല്ല..
സ്നേഹത്തിന് ഒളിച്ചിരിക്കാൻ പറ്റില്ല.. 😍
അതിന്റെ പരിമണം ഒളിപ്പിച്ചു വെച്ചാലും ഒളിച്ചിരിക്കില്ല !
കേട്ടിട്ടില്ലേ അങ്ങനെ ഒരു ചൊല്ല് ?

ഞാൻ വിശ്വസിക്കുന്നു, സ്നേഹപ്രകടനത്തിൽ... ❤❤❤
മനസ്സിലാകാതെ പോയ സ്നേഹം എന്നൊന്നില്ല..
അറിയാത്ത സ്നേഹം എന്നും ഇല്ല..
ഇല്ലാതെ പോയ സ്നേഹം..
ഇല്ലാത്ത സ്നേഹം..
അതേയുള്ളു...!!!
കല, കൗൺസലിംഗ് സൈക്കോളജിസ്റ്റ്