nirmala-sitaraman

മുംബയ്: വരുമാനത്തിൽ നിന്നും ഒരു തുക മാറ്റി കുടുംബത്തിനായി മാറ്റിവയ്ക്കുന്നവരാണ് പലരും. ലോകമെമ്പാടും സാമ്പത്തിക തളര്‍ച്ചയും അതില്‍ നിന്നുമുണ്ടാകുന്ന സാമ്പത്തിക മാന്ദ്യവും എല്ലാ കാര്യങ്ങളിലുമെന്ന പോലെ കുടുംബങ്ങളുടെ വരുമാനത്തിലും അസ്ഥിരത സൃഷ്ടിക്കുന്നു. കുട്ടികളുടെ വിദ്യാഭ്യാസം, മാതാപിതാക്കളുടെ മരുന്ന് തുടങ്ങിയ കുടുംബ ചിലവുകള്‍ ഏറെയാണ്. ഇപ്പോൾ രാജ്യത്തിന്റെ സാമ്പത്തിക മാന്ദ്യം കുടുംബങ്ങളിലേക്കും പ്രതിഫലിച്ചിരിക്കുകയാണ്.

നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിന്റെ (എൻ.എസ്.ഒ.) റിപ്പോർട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കഴിഞ്ഞ സാമ്പത്തികവർഷം രാജ്യത്തെ കുടുംബങ്ങളിലെ സമ്പാദ്യത്തിൽ വലിയ കുറവുണ്ടായതായി റിപ്പോർട്ടിൽ പറയുന്നു. 2018-’19 സാമ്പത്തികവർഷം മൊത്തം ആഭ്യന്തര ഉത്പാദന(ജി.ഡി.പി.)ത്തിന്റെ 6.5 ശതമാനമായാണ് ഈ നിക്ഷേപം കുറഞ്ഞത്. എട്ടുവർഷത്തിനിടയിലെ കുറഞ്ഞ നിരക്കാണിത്.

മിക്ക സമ്പാദ്യ ലക്ഷ്യങ്ങള്‍ക്കും വേണ്ട പോലെ പ്രത്യേക നിബന്ധനകളും രീതികളൊന്നും കരുതല്‍ ധനം സ്വരൂപിക്കാന്‍ ഇല്ല. രാജ്യത്തെ ഉപഭോഗത്തിന്റെ സ്ഥിതിയാണ് കുടുംബങ്ങളിലെ സമ്പാദ്യത്തിൽനിന്നുള്ള കണക്കുകൾ സൂചിപ്പിക്കുക. കുടുംബങ്ങളിലെ സമ്പാദ്യം കുറയുന്നത് ചിലവഴിക്കാനുള്ള പണലഭ്യത കുറയ്ക്കുന്നു. ഇതിനനുസരിച്ച് ഉപഭോഗവും കുറഞ്ഞുവരും. നോട്ട്‌ അസാധുവാക്കലിനുശേഷം ആളുകളുടെ സാമ്പത്തികബാദ്ധ്യത ഉയരുന്നതായും കണക്കുകൾ സൂചിപ്പിക്കുന്നു.

2018-’19 സാമ്പത്തികവർഷം രാജ്യത്തെ ആകെ സമ്പാദ്യം 57.13 ലക്ഷം കോടി രൂപയാണ്. തൊട്ടു മുൻവർഷം ഇത് 55.38 ലക്ഷം കോടിയായിരുന്നു. ഏറ്റവും കൂടുതൽ സമ്പാദ്യം കുടുംബങ്ങളിലാണ്-34.47 ലക്ഷം കോടി രൂപ. 2017-’18 കാലത്ത് കുടുംബങ്ങളിലെ സമ്പാദ്യം 32.77 ലക്ഷം കോടി രൂപയായിരുന്നു. 2011-’12 സാമ്പത്തികവർഷം കുടുംബങ്ങളിലെ സമ്പാദ്യം മൊത്തം സമ്പാദ്യത്തിന്റെ 68.2 ശതമാനമായിരുന്നുവെങ്കിൽ 2018-’19ൽ ഇത് 60.3 ശതമാനമായി കുറഞ്ഞു