പട്ടാളത്തിൽ നിന്ന് സേവനം പൂർത്തിയാക്കി പിരിഞ്ഞവരെ ഉൾപ്പെടുത്തി 2010 ഫെബ്രുവരിയിൽ നിയമിക്കപ്പെട്ട ഹോം ഗാർഡുകൾ സേവനത്തിന്റെ ഒരു ദശകം ആഘോഷിക്കുകയാണിപ്പോൾ, തികച്ചും മൗനമായി...! തുടക്കത്തിൽ പ്രതിദിനം 250 രൂപയായിരുന്ന ശമ്പളം ഇപ്പോൾ 800 രൂപയായി. തുടക്കക്കാരെന്ന നിലയിൽ, ആദ്യമൊക്കെ ട്രാഫിക്ക് ഡ്യൂട്ടിക്കായാണ് ഇവരെ നിയോഗിച്ചിരുന്നതെങ്കിലും ഇപ്പോൾ, സ്റ്റേഷൻ പാറാവ് ഒഴികെ, ഡ്രൈവർ പണി ഉൾപ്പെടെ, പൊലീസുകാർ ചെയ്യുന്ന എല്ലാ ജോലിയും ഇവർ നിർവഹിക്കുന്നു.
പട്ടാള സേവനം നടത്തിയവരാകയാൽ കൃത്യനിഷ്ഠ, സമയ ബന്ധിതമായി ജോലി തീർക്കൽ, ബഹുഭാഷാ സ്വാധീനം മുതലായ ഗുണഗണങ്ങൾ ഇവർക്കുണ്ട്. പ്രായപരിധി 65 വയസും ശമ്പളം ദിവസം 1000 രൂപയുമാക്കുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ.
വി.ജി. പുഷ്ക്കിൻ
ഗീതം, വട്ടിയൂർക്കാവ്.