
കൊച്ചി: പ്രമുഖ ജുവലറി ഗ്രൂപ്പായ ജോയ് ആലുക്കാസിൽ വാലന്റൈൻസ് ദിന സ്‌പെഷ്യലായി 'ബീ മൈൻ കളക്ഷനുകൾ" അവതരിപ്പിച്ചു. പ്രണയദിനത്തിൽ പ്രണയിനിക്ക് സമ്മാനിക്കാവുന്ന ഈ 'പെർഫെക്‌ട് ഗിഫ്‌റ്റ്" ഹാർട്ട് തീമിലെ പെൻഡന്റുകൾ, മോതിരങ്ങൾ, കമ്മലുകൾ, ബ്രേസ്‌ലെറ്റുകൾ തുടങ്ങിയവ സർട്ടിഫൈഡ് ഡയമണ്ട്‌സിലും റോസ് ഗോൾഡ്, യെല്ലോ ഗോൾഡ് എന്നിവയിലും ലഭ്യമാണ്.
പ്രമോഷൻ കാലയളവിൽ ഒരുലക്ഷം രൂപ വിലയുള്ള ഡയമണ്ട്, അൺകട്ട് ഡയമണ്ട് ജുവലറി പർച്ചേസുകൾക്കൊപ്പം ഉപഭോക്താക്കൾക്ക് രണ്ടു ഗ്രാം ഗോൾഡ് കോയിനും 50,000 രൂപയുടെ പർച്ചേസിനൊപ്പം ഒരു ഗ്രാം ഗോൾഡ് കോയിനും സൗജന്യമായി നേടാം.
ഏത് ജുവലറിയിൽ നിന്ന് വാങ്ങിയ സ്വർണാഭരണങ്ങളും എക്‌സ്‌ചേഞ്ച് ചെയ്യാനുള്ള 916 ബി.ഐ.എസ് എക്‌സ്‌ചേഞ്ച് ഓഫറും ഒരുക്കിയിട്ടുണ്ട്.കൈവശമുള്ള സ്വർണാഭരണങ്ങൾ മികച്ച വിലയ്ക്ക് എക്‌സ്‌ചേഞ്ച് ചെയ്യാനും ഉടനടി പണമാക്കി മാറ്റാനും ഓഫർ പ്രയോജനപ്പെടുത്താം. ഇന്ത്യയിലെ ഷോറൂമുകളിൽ ഫെബ്രുവരി 16വരെയാണ് ഓഫർ.