തിരുവനന്തപുരം: എക്സിറ്റ് പോൾ ഫലങ്ങളെ ശരിവച്ച് മിന്നും വിജയമാണ് അരവിന്ദ് കേജ്‌രിവാളിന്റെ ആം ആദ്മി പാർട്ടി ഡൽഹിയിൽ നേടിയത്. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും അടക്കം ബി.ജെ..പിയുടെ എല്ലാനേതാക്കളും പ്രചാരണത്തിനെത്തിയെങ്കിലും കേജ്‌രിവാളിന് മുന്നിൽ അതൊന്നും ചെലവായില്ല.. 70 അംഗ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 62 സീറ്റുകൾ നേടിയാണ് ആംആദ്മി പാർട്ടി അധികാരം നിലനിറുത്തിയത്. ആംആദ്മി പാര്‍ട്ടിയുടെ വിജയത്തെ അനുകൂലിച്ചും ബി..ജെ..പിയെ വിമർശിച്ചും നിരവധി പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോഴും നിറയുന്നത്..
പൗരത്വ നിയമ ഭേദഗതിക്കെതിരെയുളള പ്രതിഷേധം ഏറ്റവുമധികം ഉയർന്നു കേള്‍ക്കുന്ന ഷഹീൻ ബാഗ് ആദ്യം വൃത്തിയാക്കുന്നത് അരവിന്ദ് കെജ്‌രിവാള്‍ ആയിരിക്കുമെന്ന് പറഞ്ഞ് രംഗത്തുവന്നിരിക്കുകയാണ് ബി..ജെ..പി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ.
മുൻതിരഞ്ഞെടുപ്പുകളിലെ ചരിത്രം ഓർമ്മപ്പെടുത്തിയാണ് കെ.. സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്. 'കെജരിവാൾ 2013 ലും 2015 ലും ദേശീയ മോഹം പ്രകടമാക്കിയിരുന്നു. മോദിക്കെതിരെ വാരാണസിയിൽ മത്സരിച്ചതും മഹാരാഷ്ട്രയിലും പഞ്ചാബിലും ഹരിയാനയിലും പതിനായിരക്കണക്കിന് വോളണ്ടിയർമാരെ അണിനിരത്തി തിരഞ്ഞെടുപ്പുകളിൽമല്‍സരിച്ചതും അതിന്റെ ഭാഗമായി തന്നെ ആയിരുന്നു. അവസാനം എന്തു സംഭവിച്ചു എന്നത് ചരിത്രം. ഷാഹിൻ ബാഗ് ആദ്യം വൃത്തിയാക്കുന്നതും ജനസംഖ്യാ രജിസ്റ്റർ ആദ്യം പൂര്‍ത്തിയാക്കുന്നതും ഏകീകൃത സിവിൽ നിയമത്തെ ആദ്യം അനുകൂലിക്കുന്നതും കെജ്‌രിവാൾ ആയിരിക്കും. കേജു ഫാൻസായി ഇപ്പോൾ രംഗത്തുവന്നിരിക്കുന്ന കൊച്ചിൻ ഹനീഫമാർ കാത്തിരുന്നു കാണുക.'- സുരേന്ദ്രൻ കുറിച്ചു