കൊച്ചി: കുട്ടികളുടെ വസ്‌ത്ര നിർമ്മാതാക്കളായ കിറ്രെക്‌സ് ഗാർമെന്റ്‌സ് നടപ്പുവർഷത്തെ ഡിസംബർ പാദത്തിൽ 85 ശതമാനം വർദ്ധനയോടെ 258.93 കോടി രൂപയുടെ വരുമാനം സ്വന്തമാക്കി. മുൻവർഷത്തെ സമാനപാദത്തിൽ ലാഭം 140.22 കോടി രൂപയായിരുന്നു. കുട്ടികളുടെ വസ്‌ത്ര നിർമ്മാണത്തിൽ ലോകത്തെ രണ്ടാമത്തെ വലിയ കമ്പനിയാണ് കിറ്റെക്‌സ്.
ഡിസംബർപാദത്തിൽ ലാഭം 12.35 കോടി രൂപയിൽ നിന്നുയർന്ന് 36.56 കോടി രൂപയിലെത്തി. നടപ്പുവർഷം ഏപ്രിൽ-ഡിസംബറിൽ വരുമാനം 614.77 കോടി രൂപയാണ്. വർദ്ധന 36 ശതമാനം. ലാഭം ഇക്കാലയളവിൽ 57 ശതമാനം ഉയർന്ന് 89.45 കോടി രൂപയായി.