santhosh-tropy-team
പൊതുവിദ്യാഭ്യാസ വകുപ്പിൽ സ്‌പോർട്സ് ക്വാട്ടയിൽ എൽ.ഡി ക്ളാർക്ക് തസ്തികയിൽ നിയമനം ലഭിച്ച കായികതാരങ്ങൾ മന്ത്രി ഇ.പി.ജയരാജനൊപ്പം സെൽഫിയെടുക്കുന്നു

സർക്കാർ ജോലിയിൽ പ്രവേശിച്ച സന്തോഷ് ട്രോഫി ജേതാക്കൾ മന്ത്രിയെ സന്ദർശിച്ചു

തിരുവനന്തപുരം: സന്തോഷ് ട്രോഫി കിരീടം നേടിയ ഫുട്ബാൾ ടീമിലെ 11 പേർ പൊതുവിദ്യാഭ്യാസ വകുപ്പിൽ എൽ.ഡി ക്ളാർക്കായി ജോലിയിൽ പ്രവേശിച്ച ശേഷം കായികമന്ത്രി ഇ.പി. ജയരാജനെ കണ്ട് നന്ദിയറിച്ചു. ടീം അംഗങ്ങളായ മുഹമ്മദ് ഷെറീഫ് വൈ പി, ജിയാദ് ഹസൻ കെ ഒ, ജസ്റ്റിൻ ജോർജ്ജ്, രാഹുൽ കെ പി, ശ്രീക്കുട്ടൻ വി എസ്, ജിതിൻ എം എസ്, ജിതിൻ ജി, ഷംനാസ് ബി എൽ, സജിത്ത് പൗലോസ്, അഫ്ദാൽ വി കെ, അനുരാഗ് പി.സി എന്നിവരാണ് കോച്ച് സതീവൻ ബാലനും അസിസ്റ്റന്റ് കോച്ച് ഷാഫിക്കുമൊപ്പം മന്ത്രിയെ കണ്ടത്. താരങ്ങൾക്ക് തുടർന്നും എല്ലാ പിന്തുണയും നൽകുമെന്ന് മന്ത്രി പറഞ്ഞു. പരിശീലനത്തിനും കളി തുടരാനും സൗകര്യം ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.

തങ്ങളുടെ കഴിവിനെ അംഗീകരിച്ച സർക്കാരിനോട് നന്ദിയുണ്ടെന്നും സർക്കാരും കായിക മന്ത്രിയും വലിയ പിന്തുണയാണ് നൽകുന്നതെന്നും താരങ്ങൾ പറഞ്ഞു.