തിരുവനന്തപുരം: ദമ്പതികൾക്ക് പ്രണയദിനങ്ങൾ ആഘോഷിക്കാനായി വേളി ടൂറിസ്റ്ര് വില്ലേജിലെ, കെ.ടി.ഡി.സിയുടെ ഫ്ളോട്ടില റെസ്റ്രോറന്റ് ആകർഷക പാക്കേജുകൾ ലഭ്യമാക്കുന്നു. ഫെബ്രുവരി 14 മുതൽ 16 വരെ വൈകിട്ട് അഞ്ചുമുതലാണ് പ്രവേശനം. ഡിന്നർ, കേക്ക്, കാൻഡിഡ് ഫോട്ടോഗ്രഫി, കലാപരിപാടികൾ ഉൾപ്പെടെ ഒട്ടേറെ വ്യത്യസ്ത പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. പാക്കേജ് ഫീസ് നികുതി ഉൾപ്പെടെ 750 രൂപയാണ്. സീറ്ര് റിസർവ് ചെയ്യാൻ ഫോൺ : 94956 63803
നവീകരിച്ച ഫ്ളോട്ടില ഫ്ളോട്ടിംഗ് റെസ്റ്രോറന്റ് കഴിഞ്ഞ ഡിസംബർ 31നാണ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തത്. വേളി കായലിന്റെയും അറബിക്കടലിന്റെയും സൗന്ദര്യം ഒരേസമയം ആസ്വദിക്കാനാകുന്ന വിധമാണ് രണ്ടുനിലകളുള്ള ഫ്ളോട്ടിലയുടെ നിർമ്മാണമെന്ന് കെ.ടി.ഡി.സി മാനേജിംഗ് ഡയറക്ടർ വി.ആർ. കൃഷ്ണതേജ മൈലവരപ്പ് പറഞ്ഞു.