പൂവാർ: അരുമാനൂർ കാലായിത്തോട്ടം വിദ്യാഭിവർദ്ധിനി ഗ്രന്ഥശാലയുടെ 69-ാം വാർഷികാഘോഷം ഫെബ്രുവരി 15,16 തീയതികളിൽ നടക്കും.

15ന് വൈകിട്ട് 5 മണിക്ക് സാംസ്കാരിക സമ്മേളനം എൻ. രതീന്ദ്രൻ (സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ) ഉദ്ഘാടനം ചെയ്യും. യൂണിവേഴ്സിറ്റി കോളേജ് റിട്ട. പ്രിൻസിപ്പൽ ഡോ.എം.എസ്. വിനയചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. ഡോ. കെ.പി. വിജയകുമാർ, അഡ്വ. ആർ. ശാർങ്‌ഗധരൻ, എൻ.എസ്. അജിത (താലൂക്ക് ലൈബ്രറി കൗൺസിൽ), ബ്യൂലാ ഏഞ്ചൽസ് (പാറശ്ശാല ബ്ളോക്ക് പഞ്ചായത്തംഗം), പ്രവീൺ ആർ.എസ് (എം.വി.എച്ച് .എസ്.എസ് അരുമാനൂർ )എന്നിവർ സംസാരിക്കും. 7ന് വിദ്യാഭിവർദ്ധിനി ബാലവേദിയുടെ കലാപരിപാടികൾ. 16ന് വൈകിട്ട് 5 മണിക്ക് വാർഷിക സമ്മേളനം പ്രൊഫ. കെ.വേലപ്പൻ നായർ ഉദ്ഘാടനം ചെയ്യും. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ.തുളസീധരൻ അദ്ധ്യക്ഷത വഹിക്കും. അരുമാനൂർ ജി.മാധവൻ (റിട്ട.ഹെഡ്മാസ്റ്റർ), സി.ജെ.ഭവ (ഹെഡ്മിസ്ട്രസ്, എം.വി.എച്ച്.എസ്.എസ് അരുമാനൂർ), കെ.സി. സന്ദീപ് എന്നിവർ സംസാരിക്കും. 7ന് കുമാരി പാർവതിയും സംഘവും നൃത്തനിശ അവതരിപ്പിക്കും.