ദൃശ്യത്തിന് ശേഷം മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിലൊരുങ്ങുന്ന 'റാം' സിനിമയുടെ ലൊക്കേഷനിൽ മോഹൻലാൽ എത്തിയപ്പോഴുള്ള വീഡിയോ വൈറലാകുന്നു. ആറു രാജ്യങ്ങളിൽ ആറു വർഷമായി നടന്ന ആറു മരണങ്ങളെക്കുറിച്ചുള്ള . അന്വേഷണമാണ് 'റാം' എന്ന സിനിമ എന്നാണ് ഇതിനകം പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്.

mohanlal-

റാം സിനിമയുടെ ചിത്രീകരണം കൊച്ചിയിൽ നടന്നുവരികയാണ്. ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള മോഹൻലാലിന്‍റെ വ്യത്യസ്ത ഗെറ്റപ്പിലുള്ള ചിത്രങ്ങൾ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് വീഡിയോയും പുറത്തുവന്നിരിക്കുന്നത്.

കൊച്ചിയോടൊപ്പം യു കെ, ഈജിപ്ത് എന്നിവിടങ്ങളിലും റാമിന്റെ ചിത്രീകരണമുണ്ടെന്നാണ് ലഭിച്ചിരിക്കുന്ന റിപ്പോർട്ട്. ഏകദേശം നൂറ് ദിവസത്തോളം നീണ്ടു നിൽക്കുന്ന ഷൂട്ടാണ് ചിത്രത്തിനായുള്ളതെന്നാണ് സൂചന. തൃഷ നായികയാകുന്ന ചിത്രത്തിൽ ഇന്ദ്രജിത്ത്,​ ചന്തുനാഥ്, ആദിൽ ഇബ്രാഹിം, ലിയോണ, ദുർഗ ഉൾപ്പെടെ നിരവധി താരങ്ങൾ സിനിമയിലുണ്ട്.