കൊച്ചി: ലുലുമാളിൽ ലുലു ഫ്ളവർ ഫെസ്‌റ്റ് ഇന്നാരംഭിക്കും. വൈകിട്ട് ആറിന് ചലച്ചിത്രതാരം ടൊവിനോ തോമസ് ഉദ്ഘാടനം ചെയ്യും. വിവിധ ജില്ലകളിലെ ഒമ്പത് നഴ്‌സറികളിൽ നിന്നുള്ള ചെടികളും പൂക്കളും ഓർക്കിഡുകളും ഫെസ്‌റ്രിലുണ്ടാകും. ഇവ ഉപഭോക്താക്കൾക്ക് വാങ്ങുകയും ചെയ്യാം.
മാളിലെ വിവിധ ഭാഗങ്ങളിലായി ഒന്നരലക്ഷത്തിലേറെ ചെടികളാണ് പ്രദർശിപ്പിക്കുക. ഫെസ്‌റ്റിന്റെ ഭാഗമായി 15ന് ലുലു ലിറ്രിൽ പ്രിൻസ്, പ്രിൻസസ് മത്സരങ്ങളുണ്ടാകും. വിജയികൾക്ക് 5,000 രൂപവീതം ലഭിക്കും. മൂന്നുമുതൽ ആറുവയസ് വരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം. മത്സരാർത്ഥികൾ പുഷ്‌പാലങ്കൃതരായി റാംപിൽ ചുവടുവയ്ക്കും. എല്ലാദിവസവും വൈകിട്ട് ആറുമുതൽ കലാപരിപാടികളുണ്ടാകും. 16ന് ഫെസ്‌റ്ര് സമാപിക്കും.