ചെന്നൈ: തമിഴ്‌നാട് സർക്കാരിന്റെ കെയർ എർത്ത് ട്രസ്‌റ്ര്, സൈറ്ര്‌സ് എന്നിവയുമായി ചേർന്ന് ചെന്നൈയിലെ യു.എസ്. കോൺസുലേറ്ര് ജനറൽ ഒരുക്കുന്ന 'വാട്ടർ മാറ്രേഴ്‌സ്" പ്രദർശനം പെരിയാർ സയൻസ് ആൻഡ് ടെക്‌നോളജി സെന്ററിൽ ആരംഭിച്ചു. ഫെബ്രുവരി 29 വരെ നടക്കുന്ന പ്രദർശനം പൊതുജനങ്ങൾക്കും ആസ്വദിക്കാം.
ജലസംരക്ഷണം സംബന്ധിച്ച് ജനങ്ങളിൽ, പ്രത്യേകിച്ച് യുവാക്കളിൽ അവബോധം സൃഷ്‌ടിക്കുകയാണ് പ്രദർശനത്തിന്റെ ലക്ഷ്യമെന്ന് യു.എസ്. കോൺസൽ ജനറൽ റോബർട്ട് ബർജസ് പറഞ്ഞു.