വയനാട്: ജന്മദിന സമ്മാനം നൽകാനെന്ന് പറഞ്ഞുകൊണ്ട് അർധരാത്രി സമയത്ത് പ്ലസ് ടു വിദ്യാർഥിനിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയ യുവാവിനെതിരെ പോക്സോ കേസ് ചാർജ് ചെയ്തു. തൊണ്ടർനാട് കോറോം കുനിങ്ങാരത്ത് സൽമാൻ എന്ന 20കാരനാണ് പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ച് കയറാൻ ശ്രമിച്ചത്. ഇയാൾക്കെതിരെ വെള്ളമുണ്ട പൊലീസ് കേസ് ചാർജ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി ഒരുമണിയോടെയാണു സൽമാൻ വിദ്യാർത്ഥിനിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയത്.
ഒടുക്കം ഇയാളെ നാട്ടുകാർ പിടികൂടിയപ്പോഴാണ് താൻ വിദ്യാർഥിനിക്ക് ജന്മദിന സമ്മാനം നൽകാൻ എത്തിയതാണെന്ന് പറഞ്ഞുകൊണ്ട് സൽമാൻ തടിതപ്പാൻ ശ്രമിച്ചത്. തുടർന്ന് ഇയാളെ നാട്ടുകാർ തന്നെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവാവിനെതിരെ പൊലീസ് പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് കേസ് എടുത്തത്.