തിരുവനന്തപുരം: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുടെ തിളക്കമാർന്ന വിജയത്തിൽ സോഷ്യൽ മീഡിയയിലും അഭിനന്ദനങ്ങളും വിമർശനങ്ങളും നിറഞ്ഞ കുറിപ്പുകൾ നിറയുകയാണ്. അത്തരം ഒരു കുറിപ്പുമായാണ് മുൻ ഡി.ജി.പി ടി.പി സെൻകുമാർ രംഗത്തെത്തിയിരിക്കുന്നത്. അമിത് ഷാ ഡൽഹിയിൽ കറന്റ് കട്ട് ചെയ്യുന്നു, ഇരുട്ടത്ത് ബി.ജെ.പിക്കാർ പോൾ ചെയ്ത ഇ.വി.എം മെഷീനുകൾ എടുത്തോണ്ടു ഓടുന്നുവെന്നും അദ്ദേഹം പരിഹസിച്ചു. ഇ.വി.എം മെഷീനിൽ തിരിമറി നടക്കുമെന്ന് മുൻപ് ആരോപണം ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സെൻകുമാറിന്റെ പ്രതികരണം.
സെൻകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ;
എന്തൊക്കെയായിരുന്നു?
അമിത് ഷാ ഡൽഹിയിൽ കറന്റ് കട്ട് ചെയ്യുന്നു.. !
ഇരുട്ടത്ത് ബി.ജെ.പിക്കാർ പോൾ ചെയ്ത
EVM മെഷീനുകൾ എടുത്തോണ്ട് ഓടുന്നു.. !
തിരിമറി നടത്തുന്നു..!
തിരിച്ചു വയ്ക്കുന്നു !
'ജനാധിപത്യം മരിക്കാതിരിക്കാൻ വിശ്വാസികൾ' ഊഴമിട്ട് കാവലിരിക്കുന്നു..!
അങ്ങനെ മരിക്കാൻ പോയ ജനാധിപത്യം അവസാനനിമിഷം തിരിച്ചുവന്നു.. !
EVM ഒക്കെ ഇപ്പഴ് പത്തരമാറ്റ് സംശുദ്ധമാണ്..
ഹോ!
ഡൽഹിയിൽ ബി.ജെ.പിയെങ്ങാനും ജയിച്ചിരുന്നേൽ…
ഓർക്കാൻകൂടി വയ്യ…