വനിതകളുടെ അണ്ടർ 23 ഏകദിന ടൂർണമെന്റിൽ ഇന്നലെ നടന്ന മത്സരത്തിൽ മുംബൈക്കെതിരെ വിജയിച്ച് ക്വാർട്ടർ ഫൈനലിലെത്തിയ കേരള ടീം. ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത കേരളം 92 റൺസിന് മുംബയ്യെ പുറത്താക്കി. മറുപടി ബാറ്റിംഗിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 93 റൺസ് നേടി വിജയിച്ചു.കേരളത്തിനായി മിന്നു മണി നാല് വിക്കറ്റ് നേടി. ദൃശ്യ ഐ.വി 32 റൺസും ജിസ്ന ജോസഫ് 20 റൺസും നേടി.