bjp

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​ നിയമസഭാ തിരഞ്ഞെടുപ്പിൽ കനത്ത പരാജയം നേരിടേണ്ടി വന്നെങ്കിലും പൗ​ര​ത്വ നി​യ​മ​ദേ​ഗ​തി നിയമം സം​ബ​ന്ധി​ച്ച വി​വാ​ദ​ങ്ങ​ളും പ്ര​ക്ഷോ​ഭ​ങ്ങ​ളും ഗു​ണം ചെ​യ്തു​വെ​ന്ന അഭിപ്രായമാണ് ബി.ജെ.പിക്ക്. രാ​ജ്യ​മൊ​ട്ടാ​കെ നിയമനത്തിനെതിരെയുള്ള പ്ര​ക്ഷോ​ഭം ഇപ്പോഴും തുടരുന്ന വേളയിലും ത​ങ്ങ​ളു​ടെ വോ​ട്ട് ബാ​ങ്കി​ൽ വി​ള്ള​ൽ വീണിട്ടില്ലെന്നാണ് പാ​ർ​ട്ടി വൃ​ത്ത​ങ്ങ​ൾ വിലയിരുത്തുന്നത്. ഡ​ൽ​ഹി​യി​ലെ വോ​ട്ട് വി​ഹി​തത്തിൽ ആ​റു ശ​ത​മാ​നത്തിന്റെ വർദ്ധനവുണ്ടായതും ഇതിന്റെ തെളിവാണെന്ന് ബി.ജെ.പി അഭിപ്രായപ്പെടുന്നു.

അതുകൊണ്ടുതന്നെ, ഇനി വരുന്ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലെ​ല്ലാം പൗ​ര​ത്വ നി​യ​മം ഒ​രു പ്ര​ധാ​ന പ്ര​ചാ​ര​ണാ​യു​ധ​മാ​ക്കി മാ​റ്റാ​ണ് ബി.ജെ.പി തീരുമാനിച്ചിരിക്കുന്നത്. ഡ​ൽ​ഹി​യി​ൽ ആം​ ആ​ദ്മി പാ​ർ​ട്ടി പൗരത്വ നിയമ ഭേദഗതി വിഷയം തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് പ്രതികൂലമായി ഉ​പ​യോ​ഗി​ച്ചി​ല്ലെ​ങ്കി​ലും മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ സ്ഥി​തി വ്യ​ത്യ​സ്ത​മാ​യി​രി​ക്കു​മെ​ന്നും പാ​ർ​ട്ടി വി​ല​യി​രു​ത്തു​ന്നുന്നുണ്ട്. അതിനാൽ ഇ​തു സം​ബ​ന്ധി​ച്ച് ശ​ക്ത​മാ​യ പ്ര​ചാ​ര​ണ​വു​മാ​യ് ബി.ജെ.പി മു​ന്നോ​ട്ടു പോ​കും.

ഇനി തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കു​ന്ന ബി​ഹാ​ർ, കേ​ര​ളം, പ​ശ്ചി​മ​ബം​ഗാ​ൾ, ആ​സാം എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ൽ പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രേ​യു​ള്ള എ​തി​ർ​പ്പു​ക​ൾ നിലവിൽ ശ​ക്ത​മാ​ണ്. ഈ വർഷവും അടുത്ത വർഷവുമായാണ് ഈ നാല് സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് നടക്കുക. എ​ന്നാ​ൽ ത​ങ്ങ​ളു​ടെ നി​ല​പാ​ടി​ൽ ഉ​റ​ച്ചു നി​ന്നു​കൊ​ണ്ട് എ​തി​ർ പാ​ർ​ട്ടി​ക​ളു​ടെ ആ​രോ​പ​ണ​ങ്ങ​ളു​ടെ മു​ന​യൊ​ടി​ക്കാ​നു​ള്ള ത​ന്ത്ര​ങ്ങ​ൾ മെ​ന​യു​മെ​ന്ന് ഒരു മു​തി​ർ​ന്ന ബി.ജെ.പി നേ​താ​വ് അഭിപ്രായപ്പെടുന്നു.