ചെന്നൈ : ഇന്നലെ നടന്ന ഐ ലീഗ് ഫുട്ബാൾ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് ചെന്നൈ സിറ്റിയെ കീഴടക്കിയ ഗോകുലം കേരള എഫ്.സി പോയിന്റ് പട്ടികയിലെ മൂന്നാംസ്ഥാനത്തേക്ക് ഉയർന്നു.
ചെന്നൈ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഗോൾ രഹിതമായ ആദ്യപകുതിക്കു ശേഷം 79-ാം മിനിട്ടിൽ നായകൻ മാർക്കസ് ജോസഫാണ് ഗോകുലത്തിന്റെ വിജയഗോൾ നേടിയത്. കിപ്സൺ അതുഹിറെ നൽകിയ പാസിൽ നിന്നായിരുന്നു മാർക്കസിന്റെ ഗോൾ.
ഇൗ വിജയത്തോടെ ഗോകുലത്തിന് 11 മത്സരങ്ങളിൽനിന്ന് 17 പോയിന്റായി. സീസണിൽ ഗോകുലം നേടുന്ന അഞ്ചാമത്തെ വിജയമാണിത്. 11 മത്സരങ്ങളിൽനിന്ന് 26 പോയിന്റുള്ള മോഹൻ ബഗാനാണ ലീഗിൽ ഒന്നാംസ്ഥാനത്ത്. രണ്ടാംസ്ഥാനത്തുള്ള പഞ്ചാബിന് 17 പോയിന്റാണുള്ളത്.