മെൽബൺ : ത്രിരാഷ്ട്ര ട്വന്റി 20 വനിതാ ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫൈനലിൽ ഇന്ത്യ ആതിഥേയരായ ആസ്ട്രേലിയയോട് 11 റൺസിന് തോറ്റു.
മെൽബണിൽ ആദ്യം ബാറ്റ് ചെയ്ത ആസ്ട്രേലിയ 155/6 എന്ന സ്കോർ ഉയർത്തിയപ്പോൾ ഇന്ത്യൻ വനിതകൾ 144 റൺസന് ആൾ ഒൗട്ടായി.
ബെത്ത് റൂണി (71), ഗാർഡ്നർ (26), മെഗ്ലാനിംഗ് (26) എന്നിവരുടെ മികവിലാണ് ഒാസീസ് 155 റൺസ് നേടിയത്.
ഇന്ത്യയ്ക്കായി സ്മൃതി മന്ദാന (66) പൊരുതി നോക്കിയെങ്കിലും പിന്തുണ നൽകാൻ ആരുമുണ്ടായിരുന്നില്ല.ഒാസീസുകാരി ഒനാസെൻ അഞ്ചുവിക്കറ്റ് വീഴ്ത്തി