മെൽബൺ : കൈത്തണ്ടയ്ക്ക് പരിക്കേറ്റ ആസ്ട്രേലിയൻ ആൾ റൗണ്ടർ ഗ്ളെൻ മാക്സ്വെല്ലിന് ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന ട്വന്റി 20 പരമ്പരകളിൽ കളിക്കാനാവില്ല. ഇൗമാസം 21 നാണ് ദക്ഷിണാഫ്രിക്കൻ പര്യടനം തുടങ്ങുന്നത്. ഇൗയാഴ്ച ശസ്ത്രകിയയ്ക്ക് വിധേയനാകുന്ന മാക്സ്വെൽ ആറാഴ്ചയോളം കളിക്കളത്തിൽനിന്ന് വിട്ടുനിൽക്കേണ്ടിവരും. ഇതോടെ ഐ.പി.എൽ സീസണിലെ ആദ്യ മത്സരങ്ങളിലും താരത്തിന കളിക്കാൻ കഴിഞ്ഞേക്കില്ല. പഞ്ചാബ് കിംഗ്സ് ഇലവനാണ് ഇൗ സീസണിൽ മാക്സ്വെല്ലിനെ സ്വന്തമാക്കിയിരിക്കുന്നത്.
ബൊപ്പണ്ണ സഖ്യം
ക്വാർട്ടറിൽ
റോട്ടർഡാം : ഇന്ത്യൻ താരം രോഹൻ ബൊപ്പണ്ണ-കനേഡിയൻ താരം ഡെനിസ് ഷോപ്പോലോവ് സഖ്യം റോട്ടർ ഡാം ഒാപ്പൺ ടെന്നിസിന്റെ ക്വാർട്ടർ ഫൈനലിലെത്തി. പ്രീക്വാർട്ടറിൽ ബൊപ്പണ്ണ സഖ്യം 7-6, 6-7, 10-8 ന് ജോൺ പിയേഴ്സ് - മൈക്കേൽ വീനസ് സഖ്യത്തെ പരാജയപ്പെടുത്തി.