പാൽഘർ: അനധികൃത കുടിയേറ്റം നടത്താൻ ശ്രമിച്ചതിനെ തുടർന്ന് മഹാരാഷ്ട്രയിൽ 22 ബംഗ്ലാദേശ് പൗരൻമാരെ അറസ്റ്റ് ചെയ്ത് പൊലീസ്. 12 സ്ത്രീകൾ ഉൾപ്പടെയുള്ളവരെയാണ് മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിൽ നിന്നും പൊലീസ് പിടികൂടിയത്. കഴിഞ്ഞ ചൊവാഴ്ച അർദ്ധരാത്രി രജോദി ഗ്രാമത്തിലെ കുടിലുകളിൽ പൊലീസ് നടത്തിയ റെയ്ഡ് നടത്തിയിരുന്നു. ശേഷം ഇവിടെ നിന്നും ബംഗ്ലാദേശി പൗരന്മാരെ പിടികൂടുകയായിരുന്നു. ഇന്ത്യൻ പാസ്‌പോർട്ട് ആക്ട് 1927, വിദേശ പൗരന്മാർക്കുളള 1946 ലെ നിയമം എന്നിവ എന്നീ വകുപ്പുകൾ ഇവരുടെ മേൽ ചുമത്തിയാണ് ഇപ്പോൾ കേസ്രജിസ്റ്റർ ചെയ്തിരിക്കുന്നത്. അറസ്റ്റ് ചെയ്യപ്പെട്ടവരുടെ കൈയിൽ യാതൊരു രേഖകളും ഉണ്ടായിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. മതിയായ രേഖകളില്ലാതെയാണ് ഇവർ ഇന്ത്യയിൽ താമസിച്ചതെന്നും പൊലീസ് ചൂണ്ടിക്കാണിക്കുന്നു. ഗ്രാമത്തിൽ കൂലിവേല ചെയ്താണ് ഇവർ ഉപജീവനം കണ്ടെത്തിയിരുന്നത്.