കിടപ്പറയിലെ പുരുഷന്റെ ലൈംഗിക താത്പര്യം കുറയ്ക്കുന്നതിലെ വില്ലൻ ടെസ്റ്റോസ്റ്റിറോൺ ഹോർമോണിന്റെ കുറവാണ്. പുരുഷ ലൈംഗിക ഹോർമോണായ ടെസ്റ്റോസ്റ്റിറോണിന്റെ കുറവ് പുരുഷന്റെ ഉദ്ധാരണക്കുറവിന് വഴിയൊരുക്കും. ലൈംഗിക താത്പര്യങ്ങളെകുറയ്ക്കും. ടെസ്റ്റോസ്റ്റിറോണിന്‍റെ കുറവിന് പ്രധാന കാരണം കൊഴുപ്പ് കുറഞ്ഞ ഡയറ്റാണെന്നാണ് പുതിയൊരു പഠനം പറയുന്നത്.
യു.എസിലെ യൂണിവേഴ്സിറ്റി ഓഫ് ഷിക്കാഗോ നയത്തിയ പഠനത്തിൽ ടെസ്റ്റോസ്റ്റിറോണിന്റെ കുറവ് ലൈംഗിക ജീവിതത്തെയും ബാധിച്ചേക്കാമെന്നും പഠനം പറയുന്നു. ശരീരഭാരം കുറച്ച് ടെസ്റ്റോസ്റ്റിറോണിന്റെ അളവ് നിയന്ത്രിക്കാൻ കഴിയുമെന്നും പഠനത്തിൽ പറയുന്നു. ജേണൽ ഓഫ് യൂറോളജിയിൽ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. സാധാരണയായി 435.5 ng/dL ആണ് ഒരാളുടെ സിറം ടെസ്റ്റോസ്റ്റിറോൺ നില.
ശരീരത്തിലെ രോമ വളർച്ച, ശബ്ദ ഗാംഭീര്യം എന്നീ പുരുഷ ലക്ഷണങ്ങളും ടെസ്റ്റോസ്റ്റിറോണിന്റെ പ്രവർത്തനം മൂലമാണുണ്ടാകുന്നത്.. ശുക്ലാണു ഉത്പാദനത്തിന് ടെസ്റ്റോസ്റ്റിറോൺ കൂടിയേ കഴിയൂ.
പുരുഷ ഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോൺ കുറയുമ്പോൾ അത് പല തരത്തിലുള്ള പ്രശ്‌നങ്ങളും പുരുഷൻമാരിൽ ഉണ്ടാക്കുന്നു. സെക്‌സ് താല്‍പര്യങ്ങളെ കുറയ്ക്കും. സെക്‌സ് സ്റ്റാമിന കുറയാനും ഇത് ഇടയാക്കും. ടെസ്റ്റോസ്റ്റിറോൺ അളവു കുറയുന്നത് ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ, പ്രോസ്‌റ്റേറ്റ് കാൻസർ എന്നിവയടക്കമുള്ള രോഗങ്ങൾ വരുത്തി വയ്ക്കുമെന്നും തെളിഞ്ഞിട്ടുണ്ട്.
മുട്ട, ചിക്കൻ, പാൽ, പരിപ്പ് തുടങ്ങിയവ ടെസ്‌റ്റോസ്റ്റിറോൺ അളവു കൂട്ടാൻ നല്ലതാണ്. ചപ്പാത്തി, പഴം, ഓട്‌സ്, ഒലീവ് ഓയിൽ എന്നിവയും വളരെ നല്ല ഭക്ഷണങ്ങളാണ്. നട്‌സ്, പഴവർഗങ്ങൾ, കടല എന്നിവ വളരെ നല്ലതാണ്. ഓട്‌സ്, നട്‌സ്, മുട്ട എന്നിവ പുരുഷന്മാർ പ്രാതലിൽ ഉള്‍പ്പെടുത്തണം.