തിരുവനന്തപുരം : നമ്മുടെ നഗരത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായമെന്താണ്. ജീവിക്കാൻ ഏറ്റവും സൗകര്യപ്രദമായ നഗരമാണോ തിരുവനന്തപുരം. ഈസ് ഓഫ് ലിവിംഗ് പെർസെപ്ഷൻ സർവേയിലൂടെ തിരുവനന്തപുരത്തിന്റെ സ്ഥാനം രേഖപ്പെടുത്താനുള്ള അവസരമൊരുങ്ങിയിരിക്കുകയാണിപ്പോൾ. നഗരത്തിലെ ജീവിത സാഹചര്യങ്ങളും ലഭ്യമായ സേവനങ്ങളുടെ കാര്യപ്രാപ്തിയും എത്രത്തോളം ജനങ്ങളുടെ ജീവിതനിലവാരത്തെ ഉയർത്താൻ സഹായിക്കുന്നു എന്ന് മനസിലാക്കാനാണ് സർവേ നടത്തുന്നത്. 29 വരെയാണ് ഓൺലൈൻ സർവേ.
സ്മാർട്ട് സിറ്റി പട്ടികയിൽ ഉൾപ്പെടുന്ന രാജ്യത്തെ 115 നഗരങ്ങളിലെ ജീവിത സൗകര്യം അളക്കുന്നതിനായി കേന്ദ്രഭവന നഗരകാര്യ മന്ത്രാലയം നടപ്പിലാക്കുന്ന ഈസ് ഓഫ് ലിവിംഗ് സൂചികയുടെ വോട്ടിംഗ് ആണ് ഇപ്പോൾ നടക്കുന്നത്. വ്യത്യസ്ത മാനദണ്ഡങ്ങളും പാരാമീറ്ററുകളും ഉപയോഗിച്ച് സാമൂഹിക ജീവിതത്തിന്റെ വിവിധ വശങ്ങൾ വിലയിരുത്തിയാണ് ഇത് പൂർത്തീകരിക്കുന്നത്. ഗുണഭോക്താക്കളായ പൊതുജനങ്ങളുടെ അഭിപ്രായം വിലയിരുത്തലുമാണ് ഇതിൽ പ്രധാനം.
സ്മാർട്ട് ഫോണോ, കംപ്യൂട്ടറോ ഉപയോഗിച്ച് പൊതുജനങ്ങൾക്ക് നഗരത്തിലെ സൗകര്യങ്ങൾ വിലയിരുത്തി റാങ്ക് ചെയ്യാൻ കഴിയും. ഈസ് ഓഫ് ലിവിംഗ് സൂചികയിൽ അപ്ഡേറ്റ് ചെയ്യുന്നതിലൂടെ രാജ്യത്തെ ഓരോ സ്മാർട്ട് സിറ്റികളിലെയും ജീവിതസൗകര്യങ്ങളുടെ പൂർണമായ ചിത്രം സർക്കാരിന് ലഭിക്കും. ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സാദ്ധ്യതകൾ ഉപയോഗിച്ചുകൊണ്ട് ജനങ്ങൾക്ക് തങ്ങളുടെ അഭിപ്രായങ്ങളും വിലയിരുത്തലുകളും രേഖപ്പെടുത്താൻ കഴിയും. ജീവിതനിലവാരം, വിദ്യാഭ്യാസ സൗകര്യം, ആരോഗ്യ സേവനങ്ങൾ, നഗരത്തിൽ ലഭ്യമായ മറ്റുസേവനങ്ങൾ എന്നിവയെക്കുറിച്ചുള്ള ജനങ്ങളുടെ അഭിപ്രായങ്ങൾ നേരിട്ട് രേഖപ്പെടുത്താൻ ഈ സർവേയിലൂടെ കഴിയും.
സർവേയുടെ ഉപയോഗം
തിരുവനന്തപുരം, കൊച്ചി എന്നീ നഗരങ്ങൾ കൂടാതെ രാജ്യത്തെ 113 സംസ്ഥാനങ്ങളുടെ നിലവാരം പരിശോധിക്കപ്പെടുന്നതാണ് ഈ സർവേ. തിരുവനന്തപുരത്ത് ലഭ്യമാകുന്ന വിവിധ തലത്തിലുള്ള സേവനങ്ങളുടെ കാര്യക്ഷമതയെക്കുറിച്ച് ജനങ്ങളുടെ കാഴ്ചപ്പാട് മനസിലാക്കാനും അതിനനുസരണമായി സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും സർവേ ഫലം സഹായകമാകും. ലിംഗസമത്വം, പാരിസ്ഥിതിക സുസ്ഥിരത, പുതിയ തൊഴിലവസങ്ങളുടെ സാദ്ധ്യത, മാലിന്യ സംസ്കരണ സംവിധാനത്തിന്റെ നിലവാരം എന്നിവയും സർവേയിലൂടെ ജനങ്ങളിൽ നിന്നു മനസിലാകും.
അഭിപ്രായം രേഖപ്പെടുത്തേണ്ടത് ഇങ്ങനെ
കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിയോ സ്മാർട്ട് സിറ്റി തിരുവനന്തപുരം തയ്യാറാക്കിയിട്ടുള്ള ക്യു.ആർ കോഡ് വഴിയോ സർവേ പ്ലാറ്റ്ഫോമിൽ പ്രവേശിക്കാം. ആകെ 24 ചോദ്യങ്ങൾ. അതിന് തങ്ങൾക്കുള്ള അഭിപ്രായങ്ങൾ ക്ലിക്ക് ചെയ്താൽ മാത്രം മതി. ഓരോ സേവനത്തിന്റെയും നേരെ അഞ്ചുതരത്തിലുള്ള അഭിപ്രായങ്ങൾ നമുക്ക് പ്രകടിപ്പിക്കാനുള്ള അവസരമുണ്ട്.
Strongly agree
Agree
Neither agree nor disagree
Disagree
Strongly disagree
ഇവയിൽ ഒന്നിൽ മാത്രം ടിക് ചെയ്താൽ മതിയാകും.
സെൻസസിന് രണ്ടു ഭാഗങ്ങൾ
1. ഈസ് ഓഫ് ലിവിംഗ് ഇൻഡക്സ് ആൻഡ് മുനിസിപ്പൽ പെർഫോമൻസ് ഇൻഡക്സ്
(ഇത് വിവിധ ഗവൺമെന്റ് ഡിപ്പാർട്ടുമെന്റുകളിലെ സർവീസ് റെക്കാഡുകളിൽ നിന്നു ശേഖരിക്കും.
2. ജനങ്ങളുടെ ഇടയിൽ നടത്തുന്ന അഭിപ്രായസർവേ
അഭിപ്രായം
രേഖപ്പെടുത്താൻ
Eol2019.org/citizenfeedback എന്ന സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ ക്യു.ആർ കോഡ് സ്കാൻ ചെയ്യുക.
ചോദ്യങ്ങൾ ഇവയെക്കുറിച്ചാണ്
n കുട്ടികൾക്ക് കിട്ടുന്ന വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം
n ആരോഗ്യസേവനങ്ങൾ
n താമസസൗകര്യം
n മാലിന്യ ശുചിത്വ പ്രവർത്തനം
n വൃത്തി
n ജലവിതരണം
n സുരക്ഷിതത്വം
n യാത്രാസൗകര്യം
n അടിയന്തര ആവശ്യങ്ങളിലെ പരിഹാരം
n പാർക്ക്, സിനിമാതിയേറ്റർ സൗകര്യം
n ജീവനോപാധി നേടാനുള്ള സൗകര്യം
n ബാങ്കിംഗ്, ഇൻഷ്വറൻസ്, എ.ടി.എം സൗകര്യം
n അന്തരീക്ഷ മലിനീകരണം
n ഹരിത നഗരം
n വൈദ്യുതി ലഭ്യത
n സ്ത്രീ സൗഹൃദ നഗരം