ഇരുപതുവർഷത്തെ ഇടവേളക്കുശേഷം രവീണ ടണ്ടൻ വീണ്ടും തെലുങ്ക് സിനിമയിൽ. ബ്രഹ്മാണ്ഡ ചിത്രം കെ. ജി .എഫിന്റെ രണ്ടാം ഭാഗത്തിലൂടെയാണ് താരം തിരിച്ചുവരവ് നടത്തുന്നത്. ഇന്ത്യൻ പ്രധാനമന്ത്രിയുടെ വേഷത്തിലാണ് രവീണ എത്തുക. രാമിക സെൻ എന്നാണ് കഥാപാത്രത്തിന്റെ പേര്. 1991 പുറത്തിറങ്ങിയ പത്ഥർ കെ ഫൂൽ എന്ന ചിത്രത്തിലാണ് രവീണ ടണ്ടൻ ആദ്യം അഭിനയിച്ചത്. 2001ൽ എ വിക് ടിം ഒഫ് മാർഷ്യൽ വയലൻസിലെ അഭിനയത്തിന് മികച്ച അഭിനേത്രിക്കുള്ള ദേശീയ പുരസ്കാരം കരസ്ഥമാക്കിയിരുന്നു. ഒരുകാലത്ത് ബോളിവുഡിലെ തിരക്കേറിയ നായികയായിരുന്നു രവീണ.
തെലുങ്ക്, കന്നട ഭാഷകളിലും താരം തിളങ്ങി. അതേസമയം ബോളിവുഡ് താരം സഞ്ജയ് ദത്ത് ആണ് കെ. ജി .എഫിന്റെ രണ്ടാം ഭാഗത്തിലെ വില്ലൻ. ആദ്യ ഭാഗത്തിൽ മുഖംമൂടി അണിഞ്ഞു പ്രത്യക്ഷപ്പെട്ട കൊടുംവില്ലൻ അധീര എന്ന കഥാപാത്രത്തെയാണ് സഞ്ജയ് ദത്ത് വീണ്ടും അവതരിപ്പിക്കുക.